കാനഡ ലീഗില്‍ യുവരാജിന്റെ വെടിക്കെട്ട്; പാക് ബൗളര്‍ക്കെതിരായ സിക്‌സറില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം
ടൊറന്റോ: ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ രണ്ടാമത്തെ മത്സരം കളിക്കാനിറങ്ങിയ മുന്‍ ഇന്ത്യന്‍താരം യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. ആദ്യ മത്സരത്തില്‍ 27 പന്ത് നേരിട്ട യുവിക്ക് 14 റണ്‍സ് മാത്രമാണ് നേടാനായത്. നടുവേദന കാരണം ശരിയായ രീതിയില്‍ ബാറ്റ് ചെയ്യാനാകാതിരുന്ന യുവി രണ്ടാം മത്സരത്തില്‍ കുറവുകളെല്ലാം തീര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
മത്സരത്തില്‍ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണല്‍സ് എഡ്‌മോണ്ടന്‍ റോയല്‍സിനെതിരെ 2 വിക്കറ്റിന്റെ ജയം ആഘോഷിച്ചു. 19 ഓവറില്‍ എഡ്‌മോണ്ടന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ 17.5 ഓവറില്‍ യുവിയുടെ ടീം ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളില്‍ മന്‍പ്രീത് സിങ് ഗോണിയുടെ വെടിക്കെട്ടും ടീമിന് തുണയായി. യുവരാജിന്റെ മുന്‍ സഹതാരമായിരുന്ന ഗോണി 12 പന്തില്‍ 33 റണ്‍സാണ് അടിച്ചുകൂട്ടിയത്.

എഡ്‌മോണ്ടന്‍ ഇന്നിങ്‌സ്
ആദ്യമത്സരത്തിലെ തോല്‍വിക്കുശഷം ജയം ലക്ഷ്യമിട്ടിറങ്ങിയ ടൊറന്റോ നാഷണല്‍സിനെതിരെ എഡ്‌മോണ്ടന്‍ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഫാഫ് ഡു പ്ലസിസ്(18 പന്തില്‍ 28), ജെയിംസ് നീഷാം(12 പന്തില്‍ 20), ബെന്‍ കട്ടിങ്(24 പന്തില്‍ 43), ഷബാദ് ഖാന്‍(17 പന്തില്‍ 36) എന്നിവര്‍ എഡ്‌മോണ്ടനുവേണ്ടി തിളങ്ങി. 3 വിക്കറ്റെടുത്ത ക്രിസ് ഗ്രീന്‍ ആണ് നാഷണല്‍സിനായി മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞത്.

നാഷണല്‍സിന്റെ ബാറ്റിങ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ നാഷണല്‍സിനുവേണ്ടി ഹെന്റിച്ച് ക്ലാസെന്‍ 39 പന്തില്‍ 45 റണ്‍സെടുത്തു. യുവരാജ് 21 പന്തില്‍ 35 റണ്‍സാണ് അടിച്ചുകൂട്ടിയത്. പാക് താരം ഷബാദ് ഖാനെതിരെ നേടിയ അതിശയിപ്പിക്കുന്ന സിക്‌സര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു. മൂന്ന് സിക്‌സര്‍ ഉള്‍പ്പെടുന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടികൂടിയായി യുവരാജിന്റെ വെടിക്കെട്ട് പ്രകടനം. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷമാണ് ബിസിസിഐ യുവരാജിന് വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയത്.

കാനഡ ലീഗിലെ ടീമുകള്‍
മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്, വിന്നിപെഗ് ഹ്വാക്‌സ്, എഡ്‌മോണ്ടന്‍ റോയല്‍, ബ്രാപ്റ്റന്‍ വോള്‍വസ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. സ്റ്റാര്‍ നെറ്റ് വര്‍ക്ക് ലൈവായി മത്സരം സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട്‌സ്റ്റാര്‍ വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാം. രണ്ടാമത്തെ സീസണില്‍ യുവരാജ് കളിക്കാനിറങ്ങിയതോടെ ടൂര്‍ണമെന്റ് കൂടുതല്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇന്ത്യയില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകാനും യുവരാജിന്റെ വരവ് കാരണമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications