വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെമിയിലെ തോല്‍വി; ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്, അതു ചെയ്യണമായിരുന്നു

ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ് | Oneindia Malayalam

ദില്ലി: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. എംഎസ് ധോണി മത്സരത്തില്‍ അര്‍ധശതകം നേടിയിരുന്നു. എന്നാല്‍, ധോണിയുടെ മെല്ലെപ്പോക്ക് ടീമിന് പിന്നീട് തിരിച്ചടിയായി.

ന്യൂസിലന്‍ഡിനെ ചെറുതാക്കിയാല്‍ പണികിട്ടും; ഫൈനലിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നറിയിപ്പ്ന്യൂസിലന്‍ഡിനെ ചെറുതാക്കിയാല്‍ പണികിട്ടും; ഫൈനലിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നറിയിപ്പ്

ധോണിക്കൊപ്പം ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജയാണ് ന്യൂസിലന്‍ഡിനെതിരെ കടന്നാക്രമണം നടത്തി ഇന്ത്യയെ ജയത്തിന്റെ വക്കോളമെത്തിച്ചത്. കരിയറിലെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ജഡേജ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. എന്നാല്‍, 59 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായ ജഡേജയ്ക്ക് പിന്നാലെ 50 റണ്‍സെടുത്ത ധോണിയും മടങ്ങിയതോടെ ഇന്ത്യ സെമിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

ധോണിക്കെതിരെ യോഗ്‌രാജ് സിങ്

ധോണിക്കെതിരെ യോഗ്‌രാജ് സിങ്

ഇപ്പോഴിതാ, ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചാണ് മുന്‍ ഇന്ത്യന്‍ പേസര്‍ കൂടിയായ യോഗ്‌രാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. എത്രയോ മത്സരങ്ങള്‍ കളിച്ചു പരിചയമുള്ള താരമാണ് ധോണി. എന്നാല്‍, എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും ഇപ്പോഴും മനസിലാക്കാനുള്ള കഴിവ് താങ്കള്‍ക്കില്ലേയെന്ന് യോഗ് രാജ് ചോദിക്കുന്നു. യുവരാജ് സിങ് എന്നെങ്കിലും എതിര്‍കളിക്കാരനോട് ഷോട്ട് കളിക്കാന്‍ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ധോണി പുറത്താകുന്നതായിരുന്നു നല്ലത്

ധോണി പുറത്താകുന്നതായിരുന്നു നല്ലത്

രവീന്ദ്ര ജഡേജ ക്രീസിലെത്തിയയുടന്‍ മികച്ച ഷോട്ടുകളാണ് കളിച്ചത്. 77 റണ്‍സെടുത്ത ജഡേജയോട് താങ്കള്‍ പറയുന്നു ഷോട്ടുകള്‍ കളിക്കാന്‍. ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ പറയുന്നു. എത്രയോ സിക്‌സറുകളടിച്ച താങ്കള്‍ക്ക് എന്താണ് സംഭവിച്ചത്. നിങ്ങള്‍ പുറത്താകുന്നതായിരുന്നു നല്ലതെന്നും യോഗ് രാജ് പറഞ്ഞു.

നേരത്തെയും ആരോപണം

നേരത്തെയും ആരോപണം

നേരത്തെയും ധോണിക്കെതിരെ പലതവണ ആരോപണം ഉന്നയിച്ച വ്യക്തിയാണ് യോഗ്‌രാജ്. യുവരാജ് സിങ്ങിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയത് ധോണിയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പിന്നീട് യുവരാജ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതോടെയാണ് വിവാദം അടങ്ങിയത്. എന്നാല്‍, ഇത്തരം ആരോപണങ്ങളോട് ധോണി ഒരുകാലത്തും പ്രതികരിക്കാറുമില്ല.

Story first published: Saturday, July 13, 2019, 12:31 [IST]
Other articles published on Jul 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X