Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാര്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം 37-ാം പിറന്നാള്‍ ആഘോഷിച്ച് യുവി; 25 കുട്ടികള്‍ക്ക് സഹായം

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന് 37-ാം പിറന്നാള്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് ഭാര്യയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ ഹസല്‍ കീച്ച്, അടുത്ത സുഹൃത്ത് സഹീര്‍ ഖാന്‍, സഹീറിന്റെ ഭാര്യ സാഗരിക തുടങ്ങിയവര്‍ പിറന്നാള്‍ ദിവസം ഒപ്പമുണ്ടായിരുന്നു.

yuvi

മുന്‍ സഹകളിക്കാരില്‍ മിക്കവരും യുവരാജിന് പിറന്നാള്‍ ആശംസകളേകി. സച്ചിന്‍ ടെണ്ടുല്‍ക്കല്‍, വീരേന്ദര്‍ സെവാഗ് തുടങ്ങി പ്രമുഖര്‍ യുവിക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയിലെത്തി. ആദ്യം ടി20 ലോകകപ്പിലും പിന്നീട് ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഹീറോയായി മാറിയ യുവി സമീപകാലത്ത് ഫോമിലല്ലാത്തതിനാല്‍ ദേശീയ ടീമില്‍ കളിക്കുന്നില്ല.

ലോകകപ്പിന് പിന്നാലെ കാന്‍സര്‍ രോഗ ബാധിതനായ യുവി രോഗത്തെ പൊരുതി തോല്‍പ്പിച്ചാണ് പിന്നീട് കളിക്കളത്തില്‍ മടങ്ങിയെത്തിയത്. 2012ല്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ താരത്തിന് പൂര്‍ണമായും ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. ടി20 ലോകകപ്പില്‍ ഒരോവറില്‍ 6 സിക്‌സറടിച്ചതും 12 പന്തില്‍ 50 റണ്‍സ് നേടിയതും ആരാധകര്‍ ഒരിക്കലും മറക്കാത്ത അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഇന്ത്യയ്ക്കായി ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

37-ാം പിറന്നാളില്‍ കാന്‍സര്‍ ബാധിച്ച 25 കുട്ടികള്‍ക്ക് യുവരാജ് സഹായമെത്തിച്ചു. യുവിയുടെ ഫൗണ്ടേഷനിലൂടെയായിരുന്നു സഹായം. ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ടെന്നും തനിക്കാകുന്ന രീതിയില്‍ സഹായം നല്‍കാനാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചതെന്നും യുവരാജ് പറഞ്ഞു. ഇതുസംബന്ധിച്ച വീഡിയോയും യുവി പുറത്തിറക്കിയിട്ടുണ്ട്.

Story first published: Thursday, December 13, 2018, 8:30 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+