ആദ്യം ഓര്മ വരുന്നത്
മുംബൈയുടെ ജഴ്സിയില്‍ യുവി നില്ക്കുന്ന ഫോട്ടോയോടൊപ്പം ഇതു കാണുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിനു തൊട്ടു താഴെയായിരുന്നു ബ്രോഡിന്റെ പ്രതികരണം. സിക്സ് എന്നതിനൊപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായിരുന്നു ബ്രോഡിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെ യുവിയുടെ മറുപടിയും വന്നു. അതു കാരണമാണ് സുഹൃത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് 400ല്‍ അധികം വിക്കറ്റുകള്‍ ലഭിച്ചത്. ഇതിഹാസം എന്നായിരുന്നു യുവിയുടെ മറുപടി.
ലോക റെക്കോര്‍ഡ്
2007ലെ പ്രഥമ ടി20 ലോകകപ്പിലെ ഹീറോയും വില്ലനുമായിരുന്നു യുവിയും ബ്രോഡും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തില്‍ ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്സറുകള്‍ പറത്തി യുവി ലോക റെക്കോര്‍ഡിട്ടിരുന്നു. ഇത് അനുസ്മരിച്ചു കൊണ്ടാണ് യുവിയുടെ പുതിയ ഫോട്ടോയ്ക്ക് സിക്സറെന്ന് ബ്രോഡ് പ്രതികരിച്ചത്.
ലോകകപ്പിനു ശേഷം ദേശീയ ടീമിനൊപ്പം ഇരുതാരങ്ങളും പിന്നീട് പല തവണ നേര്‍ക്കുനേര്‍ വരികയും ചെയ്തിരുന്നു. ഇപ്പോള്‍ യുവിയും ബ്രോഡും ദേശീയ ടീമിന് പുറത്താണ്. യുവി മൂന്നു ഫോര്‍മാറ്റിലും പുറത്താണെങ്കില്‍ ബ്രോഡ് ഇപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്.
മുംബൈക്കൊപ്പം കന്നി സീസണ്
മൂന്നു തവണ ചാംപ്യന്മാരായ മുംബൈക്കൊപ്പം യുവിയുടെ ആദ്യത്തെ ഐപിഎല്‍ സീസണ് ആണിത്. കിങ്സ് ഇലവന് പഞ്ചാബ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് യുവി മുംബൈയുടെ കൂടാരത്തിലെത്തിയത്.
കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് സൂപ്പര്‍ താരത്തെ മുംബൈ കൈക്കലാക്കിയത്.