വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറില്‍ ആറ്!! ബ്രോഡ് ഇപ്പോഴും മറന്നിട്ടില്ല, യുവിയുടെ ലുക്ക് കണ്ടപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെ...

മുംബൈക്കായി ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ യുവി

By Manu

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ അടുത്തു കൊണ്ടിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട ട്വീറ്റുകളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരമായ യുവരാജ് സിങും ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും തമ്മിലുള്ള രസകരമായ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വയസ്സ് 38, ലോകകപ്പോടെ ധോണി നിര്‍ത്തണോ? ദാദയുടെ കിടിലന്‍ മറുപടി... വയസ്സ് 38, ലോകകപ്പോടെ ധോണി നിര്‍ത്തണോ? ദാദയുടെ കിടിലന്‍ മറുപടി...

ഈ സീസണില്‍ മുംബൈക്കൊപ്പം ചേര്‍ന്ന യുവി ടീമിന്റെ പുതിയ ജഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനാണ് ബ്രോഡ് രസകരമായ മറുപടി നല്‍കിയത്. ഇതിനു പ്രതികരണവുമായി യുവിയും രംഗത്തു വന്നിരുന്നു.

ആദ്യം ഓര്‍മ വരുന്നത്

ആദ്യം ഓര്‍മ വരുന്നത്

മുംബൈയുടെ ജഴ്‌സിയില്‍ യുവി നില്‍ക്കുന്ന ഫോട്ടോയോടൊപ്പം ഇതു കാണുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിനു തൊട്ടു താഴെയായിരുന്നു ബ്രോഡിന്റെ പ്രതികരണം. സിക്‌സ് എന്നതിനൊപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായിരുന്നു ബ്രോഡിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെ യുവിയുടെ മറുപടിയും വന്നു. അതു കാരണമാണ് സുഹൃത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് 400ല്‍ അധികം വിക്കറ്റുകള്‍ ലഭിച്ചത്. ഇതിഹാസം എന്നായിരുന്നു യുവിയുടെ മറുപടി.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

2007ലെ പ്രഥമ ടി20 ലോകകപ്പിലെ ഹീറോയും വില്ലനുമായിരുന്നു യുവിയും ബ്രോഡും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തില്‍ ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി യുവി ലോക റെക്കോര്‍ഡിട്ടിരുന്നു. ഇത് അനുസ്മരിച്ചു കൊണ്ടാണ് യുവിയുടെ പുതിയ ഫോട്ടോയ്ക്ക് സിക്‌സറെന്ന് ബ്രോഡ് പ്രതികരിച്ചത്.
ലോകകപ്പിനു ശേഷം ദേശീയ ടീമിനൊപ്പം ഇരുതാരങ്ങളും പിന്നീട് പല തവണ നേര്‍ക്കുനേര്‍ വരികയും ചെയ്തിരുന്നു. ഇപ്പോള്‍ യുവിയും ബ്രോഡും ദേശീയ ടീമിന് പുറത്താണ്. യുവി മൂന്നു ഫോര്‍മാറ്റിലും പുറത്താണെങ്കില്‍ ബ്രോഡ് ഇപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

മുംബൈക്കൊപ്പം കന്നി സീസണ്‍

മുംബൈക്കൊപ്പം കന്നി സീസണ്‍

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈക്കൊപ്പം യുവിയുടെ ആദ്യത്തെ ഐപിഎല്‍ സീസണ്‍ ആണിത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് യുവി മുംബൈയുടെ കൂടാരത്തിലെത്തിയത്.
കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് സൂപ്പര്‍ താരത്തെ മുംബൈ കൈക്കലാക്കിയത്.

Story first published: Friday, March 8, 2019, 16:40 [IST]
Other articles published on Mar 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X