യുവി തുടങ്ങിയിട്ടേയുള്ളൂ... ഇനി പലതും കാണാനിരിക്കുന്നു!! ഇന്നിങ്‌സിനെക്കുറിച്ച് സൂപ്പര്‍ താരം
മുംബൈ: തന്റെ കാലം കഴിഞ്ഞെന്നു വിമര്‍ശിച്ചവര്‍ക്കു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ മറുപടി നല്‍കിയതിന്റെ ആഹ്ലാദത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ യുവി ഫിഫ്റ്റിയുമായി മിന്നിയിരുന്നു. മുംബൈക്കു വേണ്ടി അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
.@YUVSTRONG12 barely scores any ugly runs. He is tonight's FBB Stylish Player of the Match👌 #CricketMeriJaan #MumbaiIndians #OneFamily #MIvDC pic.twitter.com/Px4PRVRIkj
— Mumbai Indians (@mipaltan) March 24, 2019
കളിയില്‍ നാലാമനായി ഇറങ്ങിയ യുവി 53 റണ്‍സോടെയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 35 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കളിയില്‍ തോറ്റെങ്കിലും യുവരാജ് പഴയ ഫോമിലേക്കു തിരിച്ചെത്തിയത് മുംബൈക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.

ശ്രദ്ധയോടെ കളിച്ചു
ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ വളരെ ശ്രദ്ധയോടെയാണ് താന്‍ കളിച്ചതെന്നു യുവി വ്യക്തമാക്കി. സമയമെടുത്ത് ക്രീസില്‍ നിലയുറപ്പിച്ചാണ് സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചത്.
വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നതിനാല്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയെന്നത് പ്രാവര്‍ത്തികമായിരുന്നില്ല. ഷോട്ട് സെലക്ഷനിലും പ്രകടനത്തിലുമെല്ലാം താന്‍ സന്തോഷവാനാണെന്നും യുവി പറഞ്ഞു. കളിയില്‍ 37 റണ്‍സിനാണ് മുംബൈയെ ഡല്‍ഹി പരാജയപ്പെടുത്തിയത്.

രോഹിത്തിന്റെ പുറത്താവല്‍
214 റണ്‍സ് ചേസ് ചെയ്യുക അസാധ്യമായിരുന്നില്ല. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയെ തുടക്കത്തില്‍ നഷ്ടമായത് ടീമിന് കനത്ത പ്രഹരമായി മാറി. ക്വിന്റണ്‍ ഡികോക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയാണ് ഔട്ടാവുന്നത്. കിരോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റും വേഗത്തില്‍ നഷ്ടമായി.
മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാതിരുന്നതാണ് മുംബൈക്കു തിരിച്ചടിയായത്. നല്ല കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നെങ്കില്‍ ലക്ഷ്യത്തിന് അടുത്തെത്താന്‍ മുംബൈക്കാവുമായിരുന്നു. 180-190ല്‍ കൂടുതല്‍ റണ്‍സെടുക്കാവുന്ന വിക്കറ്റായിരുന്നു ഇത്. ഡല്‍ഹി ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും യുവി വിശദമാക്കി.

പന്തിനെ പ്രശംസിച്ചു
ഡല്‍ഹിക്കു വേണ്ടി വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ച യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ യുവി പ്രശംസിച്ചു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ എടുക്കുമോയെന്ന കാര്യത്തില്‍ ഒന്നും പറയാനില്ല. എന്നാല്‍ തങ്ങള്‍ക്കെതിരേ പന്തിന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. കഴിഞ്ഞ സീസണിലും താരം മികച്ച പ്രകടനമാണ് നടത്തിത്. ടെസ്റ്റ് മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി മികച്ച ബാറ്റിങാണ് പന്ത് കാഴ്ചവയ്ക്കുന്നത്. വിദേശത്ത് ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികള്‍ നേടാന്‍ കഴിഞ്ഞുവെന്നത് പന്തിന്റെ പ്രതിഭയെ അടിവരയിടുന്നു. താരത്തെ ഇനിയും വളര്‍ത്തിക്കൊണ്ടു വരികയെന്നത് പ്രധാനമാണ്. അതിനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം പന്തായിരിക്കുമെന്നും യുവി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications