വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് താങ്കളുടെ 47ാം ജന്മദിനമോ? ഹര്‍ഭജനെ ട്രോളി ആശംസ അറിയിച്ച് യുവരാജ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിന്റെ 40ാം ജന്മദിനമാണിന്ന്. ഇന്ത്യക്കുവേണ്ടി അതുല്യ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഹര്‍ഭജന് ക്രിക്കറ്റ് ലോകത്തിനകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ ജന്മദിനാശംസയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് താങ്കളുടെ 40ാം ജന്മദിനമോ അതോ 47ഓ എന്നാണ് ആശംസയറിയിച്ച് യുവരാജ് ചോദിച്ചത്. ട്വിറ്ററില്‍ ഹര്‍ഭജനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാപ്പി ബര്‍ത്ത് ഡേ സിങ് ഈ കിങ് എന്ന കുറിപ്പോടെയാണ് യുവരാജ് ആശംസ അറിയിച്ചത്. നിങ്ങള്‍ സിങ് എപ്പോഴും രാജാവാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു. ലവ് യു പാജി,നല്ലൊരു ദിനം ആശംസിക്കുന്നുവെന്നും യുവരാജ് കുറിച്ചു.

1

നിരവധി ആരാധകരാണ് യുവരാജിന്റെ പോസ്റ്റിന് കീഴെ ഹര്‍ഭജന് ആശംസ നേര്‍ന്നത്. കളിത്തനകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഹര്‍ഭജന് ആശംസ നേര്‍ന്നു. ഭാജിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും സന്തോഷവും ആരോഗ്യവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെയെന്നും കോലി കുറിച്ചു. ഇന്ത്യയുടെ മാച്ച് വിന്നറായ ഭാജി 40ലേക്ക് കടന്നിരിക്കുന്നു. രണ്ട് തവണ ലോകകപ്പ് കിരീടം നേടി ഇന്ത്യക്കുവേണ്ടി 711 വിക്കറ്റ് നേടിയ അദ്ദേഹത്തെ 1996ല്‍ പനാജിയില്‍ നടന്ന അണ്ടര്‍ 16 മത്സരത്തിലാണ് ആദ്യമായി കാണുന്നത്. സവിശേതയുള്ളയാളായാണ് തോന്നിയത്.

2

കളത്തിലെ ആക്രമണ മനോഭാവമുള്ള താരംഎന്നും കുറിച്ചാണ് മുഹമ്മദ് കൈഫ് ആശംസ അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലും ഹര്‍ഭജന് ആശംസ അറിയിച്ചിട്ടുണ്ട്. വലിയേട്ടന് ജന്മദിനാശംസകള്‍. ഇപ്പോഴും ഇവിടെ തുടരുന്നതിന് നന്ദി. കുടുംബത്തിന് സ്‌നേഹം അറിയിക്കുന്നുവെന്ന് പാര്‍ഥിവ് പട്ടേലും ആശംസിച്ചു. ശ്രീശാന്തും ഹര്‍ഭജന് ആശംസ നേര്‍ന്നു. ജന്മദിനാശംസകള്‍ ഭാജിപാ.ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ ആദ്യ ഹാട്രിക്ക് നേടിയ താരം. 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റ് നേടിയ താരം.

3

2007ലെയും 2011ലെയും ലോകകപ്പ് കിരീടത്തിലും നാല് ഐപിഎല്‍ കിരീടത്തിലും ഭാഗമായ താരം. ഏറ്റവും സ്‌നേഹം നിറഞ്ഞ താരം. പ്രചോദനമായി 40ലും അദ്ദേഹം ശക്തനായി മുന്നോട്ടു പോകുന്നുവെന്നാണ് ട്വിറ്ററിലൂടെ ശ്രീശാന്ത് ആശംസ നേര്‍ന്നത്. ശിഖര്‍ ധവാന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങി ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും ഹര്‍ഭജന് ആശംസ നേര്‍ന്നു. ഇന്ത്യക്കുവേണ്ടി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്‍ നേടിയത്. രണ്ട് ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 160 ഐപിഎല്ലില്‍ നിന്നായി 150 വിക്കറ്റും ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുണ്ട്.

യുവരാജ് സിങ്ങിന്റെ ആശംസ

Story first published: Friday, July 3, 2020, 15:16 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X