Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവി ആരാധകര്‍ക്ക് സന്തോഷം;ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ ടൊറോന്‍ഡോ നാഷന്‍സിന് വേണ്ടി കളിക്കും

ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ യുവരാജ് കളിക്കും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധക പിന്തുണയുള്ള താരമാണ് യുവരാജ് സിങ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിന് പിന്നിലും നിർണ്ണായകമായ യുവരാജ് കഴിഞ്ഞിടയ്ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാൻസറിനെത്തുടർന്നുള്ള ശാരീരിക പ്രശ്‌നങ്ങൾ മൂലം ഫോമിലെത്താൻ കഴിയാതെവന്നതോടെയാണ് യുവരാജ് കളി മതിയാക്കിയത്. എന്നാൽ യുവരാജ് സിങ്ങിന്റെ ബാറ്റിങ് വിസ്മയം വീണ്ടും കാണാൻ ആരാധകർക്ക് ഇനിയും അവസരമൊരുങ്ങുന്നു.

കാനഡ ഗ്ലോബൽ ട്വന്റി20 ലീഗിൽ ടൊറോൻഡോ നാഷൻസിന് വേണ്ടി യുവരാജ് കളിക്കും. ഇതോടെ കാനഡ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായും യുവി മാറും. ലീഗ് ക്രിക്കറ്റിൽ ഇനിയും സജീവമായി തുടരാനാണ് യുവരാജിന്റെ പദ്ധതി. ഇക്കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി തരക്കേടില്ലാത്ത പ്രകടനമാണ് യുവരാജ് പുറത്തെടുത്തത്.

yuvrajsingh

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് 16 ടെസ്റ്റിൽ നിന്ന് 1900 റൺസും 304 ഏകദിനത്തിൽ നിന്ന് 8701 റൺസും 58 ട്വന്റി20യിൽ നിന്ന് 1177 റൺസും ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്.ഒമ്പത് ടെസ്റ്റ് വിക്കറ്റും 111 ഏകദിന വിക്കറ്റും 28 ട്വന്റി20 വിക്കറ്റും യുവിയുടെ പേരിലുണ്ട്. യുവരാജിനെക്കൂടാതെ മുൻ കിവീസ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം,വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് എന്നിവരും യുവരാജിനൊപ്പം ടീമിലുണ്ട്. ജൂലൈ 25 മുതൽ ആഗസ്റ്റ് 11വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

Story first published: Friday, June 21, 2019, 8:52 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+