കൊല്‍ക്കത്ത: വളര്‍ന്നുവരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ദാരുണ മരണം. ഇടിമിന്നലാണ് താരത്തിന്റെ ജീവനെടുത്തത്. കൊല്‍ക്കത്തയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കൊല്‍ക്കത്ത ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തുന്നതിനിടെ 21 കാരനായ താരത്തിന് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നുവെന്ന് ക്ലബ്ബിന്റെ സെക്രട്ടറി അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായത്. കഴിഞ്ഞ മാസം ക്ലബ്ബിനൊപ്പം ചേര്‍ന്ന ഓള്‍റൗണ്ടര്‍ കൂടിയായ ദേബബ്രത പാലാണ് ഇടിമിന്നലിനെ തുടര്‍ന്നു മരണപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ താരത്തിനു മിന്നലേല്‍ക്കുകയായിരുന്നു. വാംഅപ്പ് കഴിഞ്ഞ് ഗ്രൗണ്ടില്‍ മറ്റു താരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയപ്പോഴാണ് ദേബബ്രത മിന്നലിനെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
ക്രിക്കറ്റില്‍ സ്കോട്ടിഷ് വിപ്ലവം!! ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം... ടീം ഇന്ത്യക്കും പ്രതീക്ഷ
ഛേത്രി ഇനി മെസ്സിക്കൊപ്പം!! ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനനിമിഷം... ഗോള്‍വേട്ടയില്‍ രണ്ടാമന്
ഉടന്‍ തന്നെ താരത്തിന് സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്കു ദേബബ്രതയെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും താരം മരിച്ചിരുന്നതായി ക്ലബ്ബ് സെക്രട്ടറി അബ്ദുള്‍ മസൂദ് അറിയിച്ചു.