വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂനിസ് ഖാന്‍ പാകിസ്താന്റെ ബാറ്റിങ് പരിശീലകനായി തുടരും; കരാര്‍ 2022 ടി20 ലോകകപ്പ് വരെ

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി യൂനിസ് ഖാന്‍ തന്നെ തുടരും. 2022ലെ ടി20 ലോകകപ്പ് വരെയാണ് യൂനിസ് ഖാന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ നീട്ടി നല്‍കിയത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലാണ് യൂനിസ് ഖാനെ പാകിസ്താന്‍ ബാറ്റിങ് പരിശീലകനാക്കുന്നത്. ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പാക് ബാറ്റിങ് നിരക്ക് സാധിച്ചിരുന്നു. നിലവില്‍ സിംബാബ് വെയുമായി നാട്ടില്‍ പരമ്പര കളിക്കുകയാണ് പാകിസ്താന്‍. ഏകദിന പരമ്പര പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് 2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ യൂനിസ് ബാറ്റിങ് പരിശീലകനാക്കാന്‍ പിസിബി തീരുമാനിച്ചത്.

ന്യൂസീലന്‍ഡിനെതിരെയാണ് പാകിസ്താന്റെ അടുത്ത പരമ്പര. 'പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പം ദീര്‍ഘ നാള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം. വലിയ അംഗീകാരമായാണ് കാണുന്നത്. നിലവിലെ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ ശുഭകരമായാണ് കാണുന്നത്. ന്യൂസീലന്‍ഡിനെതിരേ വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ് നടക്കാന്‍ പോകുന്നത്. ദേശീയ ടീമില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഭ്യന്തര തലത്തിലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു'-യൂനിസ് ഖാന്‍ പറഞ്ഞു.

youniskhan

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് മുന്‍ നായകന്‍ കൂടിയായ യൂനിസ് ഖാന്‍. 118 ടെസ്റ്റില്‍ നിന്ന് 52.05 ശരാശരിയില്‍ 10099 റണ്‍സും 265 ഏകദിനത്തില്‍ നിന്ന് 31.24 ശരാശരിയില്‍ 7249 റണ്‍സും 25 ടി20 442 റണ്‍സും യൂനിസിന്റെ പേരിലുണ്ട്. 229 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 17116 റണ്‍സും 351 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 9911 റണ്‍സും യൂനിസ് ഖാന്‍ നേടിയിട്ടുണ്ട്.

യൂനിസ് ഖാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ ഉള്‍പ്പെടെ പാകിസ്താന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ ശക്തമായ തിരിച്ചുവരവ് ആവിശ്യമാണ്. ഫഖര്‍ സമാന്‍,ഇമാം ഉല്‍ ഹഖ്,ബാബര്‍ അസാം തുടങ്ങിയവരോടൊപ്പം സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്,ഷുഹൈബ് മാലിക്ക് എന്നിവരും പാകിസ്താന്റെ പരിമിത ഓവര്‍ ടീമില്‍ സജീവമാണ്. കൊറോണയെത്തുടര്‍ന്ന് 2020ല്‍ നിശ്ചയിച്ചിരുന്ന പല ടൂര്‍ണമെന്റുകളും റദ്ദാക്കേണ്ടി വന്നിരുന്നു.

അതിനാല്‍ത്തന്നെ ഇത്തവണ വളരെ ടൈറ്റ് മത്സരക്രമമാണ് പാകിസ്താനുള്ളത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് പാകിസ്താന്‍ പങ്കെടുക്കും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനാവും ടി20 ലോകകപ്പ് സാക്ഷ്യം വഹിക്കുക. മുന്‍ ടെസ്റ്റ് സ്പിന്നര്‍ അര്‍ഷാദ് ഖാനെ പാകിസ്താന്‍ വനിതാ ടീമിന്റെ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഒമ്പത് ടെസ്റ്റില്‍ നിന്ന് 32 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 56 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, November 13, 2020, 12:47 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X