വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് മെസിയുടെ കുട്ടി ആരാധകന്‍, വീഡിയോ വൈറല്‍

ബാഴ്‌സലോണ: ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനായാണ് ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെ വിശേഷിപ്പിക്കുന്നത്. അസാമാന്യ വേഗവും തനത് ശൈലിയും കൈമുതലായുള്ള മെസ്സിയെ ഫുട്‌ബോള്‍ ഗോട്ടെന്നാണ് പലരും വിളിക്കുന്നത്. ലോകമെങ്ങും നിരവധി ആരാധകരുള്ള മെസ്സിയുടെ കുട്ടി ആരാധകന്റെ വീഡിയോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഇറാന്‍കാരനായ ആറ് വയസുകാരന്‍ അറാത്ത് ഹൊസീനിയാണ് തന്റെ ഫുട്‌ബോളിലെ മികവിലൂടെ വിസ്മയിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ചെറിയ ഫുട്‌ബോള്‍ പോസ്റ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെ പന്തെത്തിച്ചാണ് കുട്ടി മെസി ആരാധകന്‍ കൈയടി നേടുന്നത്.

അസാമാന്യ മെയ് വഴക്കവും ശാരീരിക ക്ഷമതയും കൈമുതലായുള്ള ഈ ആറുവയസുകാരനെ ജൂനിയര്‍ ഗോട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണ്‍ ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ അറാത്തിന്റെ വീഡിയോ ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയുടെ ഫുള്‍ കിറ്റുമണിഞ്ഞാണ് കുട്ടിതാരത്തിന്റെ പ്രകടനം. നിരവധി ആളുകള്‍ ഇതിനോടകം കമന്റുകളിലൂടെ അറാത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. നേരത്തെയും സമാനമായ വീഡിയോകളിലൂടെ അറാത്ത് കൈയടി നേടിയിട്ടുണ്ട്.

ടി20 ലോകകപ്പ് മാറ്റേണ്ട, നടത്തണം... മാസ് ഐഡിയയുമായി ഹോഗ്, സിനിമയെ വെല്ലുംടി20 ലോകകപ്പ് മാറ്റേണ്ട, നടത്തണം... മാസ് ഐഡിയയുമായി ഹോഗ്, സിനിമയെ വെല്ലും

messifan

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമായ മെസ്സി ഇതിനോടകം ആറ് ബാലന്‍ദ്യോര്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. കൂടുതല്‍തവണ ബാലന്‍ദ്യോര്‍ നേടുന്ന താരമെന്ന ബഹുമതിയും മെസ്സിയുടെ പേരിലാണ്. മുഖ്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ അഞ്ച് ബാലന്‍ദ്യോറാണുള്ളത്. കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സലോണയുടെ ഭാഗമായ മെസ്സി നിലവില്‍ ക്ലബ്ബുമായി അഭിപ്രായ ഭിന്നതയിലാണുള്ളതെന്നാണ് വിവരം. കൊറോണയെത്തുടര്‍ന്ന് താരങ്ങളുടെ പ്രതിഫലം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു.

ഇതില്‍ മെസ്സിക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ ക്ലബ്ബ് മാനേജ്‌മെന്റുമായി മെസ്സി വാക്കുതര്‍ക്കമുണ്ടായെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞിടെ ബാഴ്‌സലോണ ക്ലബ്ബിലെ ഭാരവാഹികളില്‍ ചിലര്‍ രാജിവെച്ചിരുന്നു. 32കാരനായ മെസ്സിയോട് വേണമെങ്കില്‍ ക്ലബ്ബ് വിടാമെന്ന തരത്തിലും ബാഴ്‌സലോണ പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ബാഴ്‌സലോണയ്‌ക്കൊപ്പം വിവിധ ലീഗുകളിലായി 718 മത്സരങ്ങള്‍ കളിച്ച മെസ്സി 627 ഗോളും 261 അസിസ്റ്റും ്‌സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കുവേണ്ടി 138 മത്സരത്തില്‍ നിന്ന് 70 ഗോളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

കായിക മേഘലയെ ആകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് സ്‌പെയിനില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഇതിനോടകം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ ലാ ലിഗ പുനരാരംഭിക്കാന്‍ ഇനിയും ഏറെ വൈകിയേക്കും. ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം 30 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തി മാത്രമാകും ഇനി ലീഗുകള്‍ പുനരാരംഭിക്കുക. ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ടോക്കിയോ ഒളിംപിക്‌സും ക്രിക്കറ്റ് ലോകകപ്പും ഐപിഎല്ലും ഉള്‍പ്പെടെയുള്ള പല പ്രമുഖ മത്സരങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.

Story first published: Wednesday, April 15, 2020, 16:51 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X