ലിവര്‍പൂളേ... ദയവായി ഒന്ന് തോല്‍ക്കൂ; കത്തെഴുതി യുണൈറ്റഡിന്റെ കുട്ടി ആരാധകന്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ലിവര്‍പൂള്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. എതിരാളികളേക്കാള്‍ 25 പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂളിന്റെ കുതിപ്പ്. 26 മത്സരത്തില്‍ 25ലും ജയിച്ച ലിവര്‍പൂള്‍ ഒരു മത്സരത്തില്‍ സമനില വഴങ്ങി. സീസണ്‍ പകുതി പിന്നിട്ടുകഴിയുമ്പോള്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ച ലിവര്‍പൂളിനോട് തോല്‍ക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുട്ടി ആരാധകന്‍. തോല്‍ക്കണമെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപിന് കത്തെഴുതിയിരിക്കുകയാണ് 10 വയസുകാരനായ ഡാരഗ്.
സ്‌കൂള്‍ അസൈന്‍മെന്റിന്റെ ഭാഗമായാണ് ഡാരഗ് കത്തെഴുതിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനാണ് താനെന്ന് പരിചയപ്പെടുത്തുന്ന കത്തില്‍ വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ഇനിയെങ്കിലും തോല്‍ക്കണമെന്നാണ് കുട്ടി യുണൈറ്റഡ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ലിവര്‍പൂള്‍ ഏറെ മത്സരങ്ങള്‍ ജയിച്ച് കഴിഞ്ഞു.ഇനിയും ഒമ്പത് മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും അത്. ഒരു യുണൈറ്റഡ് ആരാധകനായ എനിക്കത് സഹിക്കാനാവുന്നതിലും അപ്പുറമാണ്. അതിനാല്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ ഗോളടിക്കാന്‍ അനുവദിച്ച് തോല്‍ക്കാന്‍ തയ്യാറാകണം.

ഇനിയുള്ള എല്ലാ മത്സരങ്ങളും തോല്‍ക്കണമെന്നല്ല ആവശ്യപ്പെടുന്നത്-ഡാരഗ് കത്തില്‍ കുറിച്ചു. കുട്ടി ആരാധകന്റെ കത്ത് നിമിഷനേരം കൊണ്ട് വൈറലായി. പിന്നാലെ കത്തിന് ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ് മറുപടിയും എഴുതി. ലിവര്‍പൂള്‍ തോല്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കാനാവില്ല. ഫുട്‌ബോള്‍ ആയതിനാല്‍ ഭാവിയില്‍ തോല്‍വി സംഭവിച്ചേക്കാം എന്നാണ് ക്ലോപ് കത്തില്‍ എഴുതിയത്. എന്തായാലും കുട്ടി ആരാധകന്റെ കത്തും ക്ലോപിന്റെ മറുപടിയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications