നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കളിക്കളത്തില്‍ ബാറ്റിങ് വെടിക്കെട്ടിലൂടെ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തിരുന്നയാളാണ്. കളിക്കളത്തിനു പുറത്ത് വീരു വളരെ കുസൃതിക്കാരനുമായിരുന്നു. ടീമംഗങ്ങളെ ഇടയ്ക്കിടെ പറ്റിക്കാനും തമാശകള്‍ ഒപ്പിക്കാനുമെല്ലാം അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നു. സ്വന്തം ടീമംഗങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ വീരു മുന്നില്‍ തന്നെയുണ്ടാവും.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചുസച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

അത്തരമൊരു സംഭവത്തെക്കുറിച്ച് സെവാഗ് തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തന്റെ ബാറ്റിങ് പങ്കാളി കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് സ്ലെഡ്ജ് ചെയ്തപ്പോള്‍ താന്‍ പ്രതികരിച്ചതിനെ കുറിച്ചായിരുന്നു സെവാഗ് വെളിപ്പെടുത്തിയത്.

2007-08 സമയത്ത് ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിരുന്നു. ഈ സമയത്ത് ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് സച്ചിനെ നിരന്തരം സ്ലെഡ്ജ് ചെയ്തു കൊണ്ടിരുന്നു. നിങ്ങള്‍ക്കു വയസ്സായി, നിങ്ങള്‍ കളി നിര്‍ത്തി പുറത്തുപോവൂ തുടങ്ങി പലതും പറഞ്ഞ് ക്ലാര്‍ക്ക് സച്ചിനെ അധിക്ഷേപിച്ചു കൊണ്ടിരുന്നു.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

അതിനു ശേഷം ഞാന്‍ മൈക്കലിന് അടുത്തു പോയി നിങ്ങള്‍ എത്ര ടെസ്റ്റില്‍ കളിച്ചിട്ടുണ്ടെന്നു ചോദിച്ചു. 25 ഓ മറ്റോ എന്നായിരുന്നു ക്ലാര്‍ക്കിന്റെ മറുപടി. സച്ചിനെ നോക്കൂ, അദ്ദേഹം 40 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞുവെന്നു ഞാന്‍ ക്ലാര്‍ക്കിനോടു പറഞ്ഞു. നിങ്ങളാണെങ്കില്‍ 40 ടെസ്റ്റുകള്‍ പോലും കളിച്ചിട്ടില്ല. എന്നിട്ടാണോ സച്ചിനോടു നിങ്ങള്‍ ഈ തരത്തില്‍ മോശമായി സംസാരിക്കുന്നതെന്നും ചോദിച്ചതായി വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

സ്വന്തം ടീമംഗങ്ങള്‍ നിങ്ങളെ പപ്പ് (നായ്ക്കുട്ടി) എന്നല്ലേ വിളിക്കുന്നത്. ഏതിനത്തില്‍ പെട്ടതാണെന്നു നിങ്ങള്‍ എനിക്കു പറഞ്ഞു തരാമോയെന്നു ഞാന്‍ മൈക്കല്‍ ക്ലാര്‍ക്കിനോടു ചോദിച്ചു. നിങ്ങളുടെ ഇനം ഏതാണെന്നു പറഞ്ഞാല്‍ അതില്‍പ്പെട്ട ഒന്നിനെ വാങ്ങിച്ച് നാട്ടിലേക്കു കൊണ്ടു പോവാമായിരുന്നുവെന്നും താന്‍ മൈക്കലിനോടു പറഞ്ഞിരുന്നതായും വീരേന്ദര്‍ സെവാഗ് ഒരു ഷോയില്‍ സംസാരിക്കവെ വ്യക്തമാക്കി. വേദിയിലുണ്ടായിരുന്ന കാണികള്‍ പൊട്ടിച്ചിരിയോടെയും കൈയടിയോടെയുമാണ് സെവാഗിന്റെ ഈ വാക്കുകളോടു പ്രതികരിച്ചത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 22, 2022, 17:59 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X