For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെഞ്ച്വറിയടിച്ചിട്ടും ടീം തോറ്റു; സഞ്ജു സാംസണ്‍ ഒടുവില്‍ വാര്‍ണറോട് പറഞ്ഞത്

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് മത്സരം തോറ്റതില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശനായി. 198 എന്ന മികച്ച സ്‌കോറിലെത്തിയ ടീമിനെ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ലക്കുംലഗാനുമില്ലാത്ത പന്തേറും ഫീല്‍ഡര്‍മാരുടെ കൈവിട്ട കളിയുമാണ് ടീമിന്റെ തോല്‍വിക്കിടയാക്കിയത്.

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധശതകം നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍(69) ഹൈദരാബാദിന്റെ വിജയം അനായാസമാക്കി. 37 പന്തുകളില്‍ നേരിട്ട വാര്‍ണറുടെ ഇന്നിങ്സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടിരുന്നു. ജോണി ബെയര്‍സ്റ്റോ (45) വിജയ് ശങ്കര്‍ (35) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

എന്റെ ദിവസം നിങ്ങള്‍ ഇല്ലാതാക്കി

എന്റെ ദിവസം നിങ്ങള്‍ ഇല്ലാതാക്കി

മത്സരശേഷം ഡേവിഡ് വാര്‍ണറുമൊത്തുള്ള ഒരു ചാനല്‍ പരിപാടിയില്‍ സഞ്ജു സാംസണ്‍ നിരാശ മറച്ചുപിടിച്ചില്ല. താങ്കള്‍ എന്റെ ദിവസം ഇല്ലാതാക്കിയെന്നായിരുന്നു സഞ്ജു വാര്‍ണറോട് പറഞ്ഞത്. താങ്കള്‍ ബാറ്റ് ചെയ്യുന്ന രീതിക്ക് തന്റെ 100 റണ്‍സും മതിയാകുമായിരുന്നില്ല. 250 റണ്‍സെങ്കിലും ബോര്‍ഡിലുണ്ടെങ്കിലേ താങ്കളെപ്പോലെ ഒരാള്‍ ഉള്ള ടീമിനോട് ജയിക്കാന്‍ കഴിയൂ എന്നും സഞ്ജു പറഞ്ഞു.

വാര്‍ണറുടെ പ്രതികരണം

വാര്‍ണറുടെ പ്രതികരണം

തുടക്കം നന്നായി ലഭിച്ചാല്‍ ബാറ്റ്‌സ്മാന് ആത്മവിശ്വാസം ലഭിക്കുമെന്നാണ് വാര്‍ണര്‍ തന്റെ ബാറ്റിങ്ങിനെക്കുറിച്ച് പറഞ്ഞത്. ആദ്യ ആറ് ഓവറില്‍തന്നെ നന്നായി തുടങ്ങാന്‍ ശ്രമിക്കുക. ഞങ്ങള്‍ക്ക് നല്ല തുടക്കം ലഭിച്ചു. അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞെന്നും വാര്‍ണര്‍ പറഞ്ഞു. 2 മത്സരങ്ങളില്‍നിന്നും 154 റണ്‍സെടുത്ത വാര്‍ണര്‍ ആണ് ഇപ്പോള്‍ ലീഗിലെ ടോപ് സ്‌കോറര്‍. 132 റണ്‍സെടുത്ത സഞ്ജു തൊട്ടുപിറകിലുണ്ട്.

സഞ്ജുവിനൊപ്പം രഹാനെയും

സഞ്ജുവിനൊപ്പം രഹാനെയും

നേരത്തെ 54 പന്തിലാണ് സഞ്ജു തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയത്. 55 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ 10 ബൗണ്ടറകളും നാലു സിക്സറുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (70) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം (16*) 25 പന്തില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചു.


Story first published: Saturday, March 30, 2019, 15:40 [IST]
Other articles published on Mar 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+