Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇയര്‍ എന്‍ഡര്‍ 2020: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാര ജേതാക്കളെ പരിചയപ്പെടാം

2020 ഇന്ത്യയിലെ കായിക മേഖലയെ സംബന്ധിച്ച് അത്ര ഉണര്‍വുള്ള വര്‍ഷമായിരുന്നില്ല. കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ അതിശക്തമായിരുന്നതിനാല്‍ത്തന്നെ കായിക മേഖലയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പല പരിപാടികളും പാതി വഴിയില്‍ മുടങ്ങിപ്പോയി. പല ടൂര്‍ണമെന്റുകളും മാറ്റിവെക്കേണ്ടി വന്നു. താരങ്ങള്‍ക്ക് കൃത്യമായി പരിശീലനം നടത്താനും സാധിക്കാത്ത ഒരവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ദേശീയ കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിരുന്നു. 2020വിടപറയാനൊരുങ്ങവെ ഇത്തവണത്തെ കായിക പുരസ്‌കാരത്തിന് അര്‍ഹരായവരെ ഒരിക്കല്‍ക്കൂടി ഓര്‍ക്കാം.

പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ര്തന പുരസ്‌കാരം അഞ്ച് പേര്‍ക്കാണ് നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ സമീപകാലത്ത് നടത്തിയ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തില്‍ ഖേല്‍രത്‌നക്ക് അര്‍ഹനായി. 2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനമാണ് രോഹിത് നടത്തിയത്. പാരാ അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലു,ടേബിള്‍ ടെന്നിസ് താരം മനിക ബത്ര,ഗുസ്തി താരം വിനേഷ്,ഹോക്കി താരം റാണി എന്നിവരാണ് ഖേല്‍രത്‌നയ്ക്ക് അര്‍ഹരായ മറ്റുള്ളവര്‍.

rohitsharmaipl

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം പതിമൂന്ന് പേര്‍ക്കാണ് ലഭിച്ചത്. ആര്‍ച്ചറിയില്‍ ധര്‍മേന്ത്ര തിവാരി,അത്‌ലറ്റിക്‌സില്‍ പുരുഷോത്തം റായ്,ബോക്‌സിങ്ങില്‍ ശിവ് സിങ്,ഹോക്കിയില്‍ രോമേഷ് പതാനിയ,കബഡിയില്‍ കൃഷന്‍ കുമാര്‍ ഹൂഡ,പാരാ പവര്‍ലിഫ്റ്റിങ്ങില്‍ വിജയ് ബാലചന്ദ്ര മുനീശ്വര്‍,ടെന്നിസില്‍ നരേഷ് കുമാര്‍,ഗുസ്തിയില്‍ ഓം പ്രകാരം ധാഹിയ,ഹോക്കിയില്‍ ജൂഡ് ഫെലിക്‌സ് സെബാസ്റ്റ്യന്‍,യോഗേഷ് മാല്‍വിയ,ഷൂട്ടിങ്ങില്‍ ജസ്പല്‍ റാണ,വുഷുവില്‍ കുല്‍ദീപ് കുമാര്‍ ഹാന്‍ഡോ,പാരാ ബാഡ്മിന്റണില്‍ ഗൗരവ് ഖന്ന എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

24 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്. അത്‌ലറ്റിക്‌സില്‍ ദ്യുതി ചന്ദ്,ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ,വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ,ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കാന്‍,ഹോക്കിയില്‍ ആകാശ്ദീപ് സിങ് തുടങ്ങിയവാണ് പ്രമുഖര്‍. 15 പേര്‍ക്ക് ധ്യാന്‍ ചന്ദ് പുരസ്‌കാരവും ലഭിച്ചു. കുല്‍ദീപ് സിങ് ബുള്ളര്‍,ജിന്‍സി ഫിലിപ്‌സ്,പ്രതീപ് ശ്രീകൃഷ്ണ ഗാന്ധി,തൃപ്തി,എന്‍ ഉഷ,ലേഖ സിങ്,സുഗ്‌വീന്ദര്‍ സിങ് സന്ധു,അജിത് സിങ്,മന്‍പ്രീത് സിങ്,രഞ്ജിത് കുമാര്‍,സത്യപ്രകാരം തിവാരി,മന്‍ജീത് സിങ്,സച്ചിന്‍ നാഗ്,നന്ദന്‍ പി ബാല്‍,നെട്ടര്‍പാല്‍ ഹൂഡ എന്നിവരാണ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയവര്‍. മൗലാന അബ്ദുല്‍ കലാം ആസാദ് ട്രോഫി പഞ്ചാബ് യൂനിവേഴ്‌സിറ്റിക്കാണ് ലഭിച്ചത്.

Story first published: Monday, December 28, 2020, 15:02 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+