വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Year Ender 2020: ഈ വര്‍ഷം കായിക ലോകത്ത് ചര്‍ച്ചയായ അഞ്ച് വിവാദങ്ങള്‍

ഒരു ദിവസം അകലെ 2020 കടന്ന് പോകാനൊരുങ്ങുകയാണ്. ലോകത്തെ സംബന്ധിച്ച് ദുരിതങ്ങളുടെ വര്‍ഷമായാണ് 2020 യാത്രയാവുന്നത്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും വര്‍ഷമായാണ് 2021നെ ആരാധകര്‍ കാണുന്നത്. കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ വര്‍ഷം ആയതിനാല്‍ത്തന്നെ കായിക ലോകത്തെ സംബന്ധിച്ച് നഷ്ടങ്ങളുടെ വര്‍ഷമാണ് 2020. കായിക ലോകത്ത് വലിയ വിവാദങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായി. ഈ വര്‍ഷം കായിക ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ച് വിവാദങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബാഴ്‌സലോണയെ വിരട്ടി ലയണല്‍ മെസ്സി

ബാഴ്‌സലോണയെ വിരട്ടി ലയണല്‍ മെസ്സി

ഇതിഹാസ താരം ലയണല്‍ മെസ്സിയും ബാഴ്‌സലോണ ക്ലബ്ബും തമ്മിലുള്ള ഉടക്കാണ് 2020ല്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വിവാദം. മെസ്സി ക്ലബ്ബ് പ്രസിഡന്റുമായി ഉടക്കിയതും ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് കത്തെഴുതിയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. കൊറോണ സമയത്ത് പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബ് പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ത്തോമ്യവുമായി മെസ്സിക്കുണ്ടായ അഭിപ്രായ ഭിന്നതയാണ് വലിയ വിവാദത്തിലേക്ക് നയിച്ചത്. ഒടുവില്‍ ബാര്‍ത്തോമ്യുവിന് ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു.

കോവിഡ് നിയമം ലംഘിച്ച് നൊവാക് ജോക്കോവിച്ച്

കോവിഡ് നിയമം ലംഘിച്ച് നൊവാക് ജോക്കോവിച്ച്

ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് കോവിഡ് മഹാമാരിക്കിടെ ടെന്നിസ് ടൂര്‍ണമെന്റ് നടത്തിയത് വലിയ വിവാദത്തിന് കാരണമായി. കാരണം ജോക്കോവിച്ച് നടത്തിയ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഒട്ടുമിക്ക താരങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജോക്കോവിച്ചിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് ആരാധകരോടടക്കം മാപ്പ് പറഞ്ഞാണ് ജോക്കോവിച്ച് തടി രക്ഷിച്ചത്.

വാര്‍ വിവാദങ്ങള്‍ നിരവധി

വാര്‍ വിവാദങ്ങള്‍ നിരവധി

ഫുട്‌ബോള്‍ കൂടുതല്‍ കൃത്യതയോടെ നടത്തുന്നതിനായി കൊണ്ടുവന്ന വാര്‍ സംവിധാനം ഈ വര്‍ഷം പല വിവാദങ്ങള്‍ക്കും കാരണമായി. പലപ്പോഴും വാര്‍ തെറ്റായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് ആരോപിച്ച് പരിശീലകരും താരങ്ങളുമടക്കം രംഗത്തെത്തിയിരുന്നു. പ്രധാനമായും ഓഫ് സൈഡ് ഗോളുകളും ഫൗളുകളും കണ്ടെത്തുന്നതിനായാണ് വാര്‍ സംവിധാനം കൊണ്ടുവന്നത്. ഇത് ഫലപ്രദമായല്ല ഉപയോഗിക്കപ്പെടുന്നതെന്നാണ് താരങ്ങളും പരിശീലകരും പറയുന്നത്.

ബ്ലാക്ക് ലീവ്‌സ് മാറ്ററെ പിന്തുണയ്ക്കാതെ ഓസീസ്

ബ്ലാക്ക് ലീവ്‌സ് മാറ്ററെ പിന്തുണയ്ക്കാതെ ഓസീസ്

കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയുള്ള ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. എല്ലാ കായിക മേഖലയിലും ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ സംസാര വിഷയമായി. ഒട്ടുമിക്ക ടീമുകളും ഇതിനോട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടക്ക സമയത്ത് ഓസീസ് ക്രിക്കറ്റ് ടീം ബ്ലാക്ക് ലീവ്‌സ് മാറ്ററിനോട് അനുകൂല നിലപാട് സ്വീകരിക്കാത്തതും മുന്‍ താരങ്ങളടക്കം പല പ്രമുഖരും പ്രതികരിച്ച് രംഗത്തെത്തിയതുമെല്ലാം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

പിഎസ്ജി-ഇസ്താംബുള്‍ മത്സരത്തില്‍ വംശീയാധിക്ഷേപം

പിഎസ്ജി-ഇസ്താംബുള്‍ മത്സരത്തില്‍ വംശീയാധിക്ഷേപം

ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജി-ഇസ്താംബുള്‍ മത്സരത്തിനിടെ റഫറി നീഗ്രോ എന്ന് വിളിച്ചത് വലിയ വിവാദമായി. ഫോര്‍ത്ത് റഫറി ഇസ്താംബുള്‍ അസിസ്റ്റന്റെ കോച്ചിനെ നീഗ്രോയെന്ന് വിളിച്ചതാണ് പ്രശ്‌നമായത്. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി. പോരാട്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ കളിക്കളത്തില്‍ തുടരുകയാണ്.

Story first published: Wednesday, December 30, 2020, 19:45 [IST]
Other articles published on Dec 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X