Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2018ലെ മികച്ച കായിക താരങ്ങളായി സിമോണ്‍ ബില്‍സും നൊവാക്ക് ദ്യോക്കോവിച്ചും

ദില്ലി: 2018ല്‍ മികവുറ്റ പ്രകടനം നടത്തിയ 20 കായിക താരങ്ങളില്‍ അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരം സിമണ്‍ ബില്‍സും ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ചും. ഇഎസ്പിഎന്‍ ആണ് കായിക താരങ്ങളെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ഓരോ കായിക ഇനത്തിലും ഉന്നതമായ പ്രകടനം കാഴ്ചവെച്ചവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിമോണ്‍ ഇടംനേടിയപ്പോള്‍ ഒരു അത്‌ലറ്റിന് ലഭിക്കുന്ന വലിയ ബഹുമതികൂടിയായി അത്. ഫുട്‌ബോള്‍താരം ലൂക്കാ മോഡ്രിച്ച് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ടെന്നീസ് താരം സിമോണ ഹാലപ് ഒന്‍പതാമതും, ദ്യോക്കോവിച്ച് പത്താം സ്ഥാനത്തും ഇടംപിടിച്ചു. ഫോര്‍മുലവണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

ds

പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷംപേരും അമേരിക്കക്കാരാണെന്ന പ്രത്യേകതകൂടിയുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയതാണ് സിമോണിന്റെ സ്ഥാനാരോഹണത്തിന് കാരണമായത്. ലോക ഫുട്‌ബോളര്‍, ബാലണ്‍ ദ്യോര്‍ അവാര്‍ഡുകള്‍ നേടിയ ലൂക്കാ മോഡ്രിച്ചിന് മറ്റൊരു ബഹുമതികൂടിയായി ഇഎസ്പിഎന്‍ പട്ടിക. നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോവിച്ചിന് മടങ്ങിവരവിന്റെ വര്‍ഷമായിരുന്നു 2018. ഫോര്‍മുല വണ്ണില്‍ കാര്യമായ എതിരാളികളില്ലാതെ ഹാമില്‍ട്ടണും തന്റെ സ്ഥാനം ഉറപ്പിച്ചു.

Story first published: Thursday, December 13, 2018, 10:27 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+