Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളിന് ലോകകപ്പില്‍ ലഭിച്ച ട്രോഫി രണ്ടായി പൊട്ടി, അതൊന്നും അവന് പ്രശ്‌നമല്ലെന്ന് കോച്ച്

മുംബൈ: ഇക്കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ യുവനിര പുറത്തെടുത്തതെങ്കിലും ഫൈനലില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. കിരീടം നഷ്ടപ്പെട്ടെങ്കിലും ഓള്‍റൗണ്ട് പ്രകടനത്തോടെ യശ്വസി ജയ്‌സ്വാള്‍ തിളങ്ങി. ലോകകപ്പിലെ മാന്‍ഓഫ് ദി സീരിസ് പുരസ്‌കാരവും ജയ്‌സ്വാളിനായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ബാഗ് പരിശോധിച്ചപ്പോള്‍ തനിക്ക് ലഭിച്ച മാന്‍ഓഫ്ദി സീരിസ് ട്രോഫി രണ്ടായി പൊട്ടിക്കിടക്കുന്നതാണ് താരം കണ്ടത്. എക്കാലവും നിധിപോലെ സൂക്ഷിക്കേണ്ട തന്റെ കരിയറിലെ വഴിത്തിരിവായ ട്രോഫി രണ്ടായി പൊട്ടിയെങ്കിലും അതൊന്നും താരത്തെ ബാധിച്ചിട്ടില്ലെന്നാണ് ജയ്‌സ്വാളിന്റെ പരിശീലകന്‍ പറയുന്നത്.

ഇതാദ്യമായല്ല ജയ്‌സ്വാളിന്റെ ട്രോഫി പൊട്ടിപ്പോകുന്നതെന്നും കൂടുതല്‍ റണ്‍സ് നേടുന്നതിലാണ് അവന്റെ ശ്രദ്ധയെന്നും ട്രോഫികളുടെ എണ്ണം നോക്കാറില്ലെന്നും ജയ്‌സ്വാളിന്റെ പരിശീലകനായ ജ്വാല സിങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിലേ തോല്‍വിയെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ല.തോല്‍വിയും ജയവും സ്വാഭാവികം.മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്.

yeshwasijaiswal

ഫൈനലില്‍ ആ സമയത്ത് അത്തരമൊരു മോശം ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്തെത്തിയതാണ് പുറത്താകാന്‍ കാരണം-ജയ്‌സ്വാള്‍ പറഞ്ഞു. ഈ ലോകകപ്പില്‍ ആറ് ഇന്നിങ്‌സില്‍ അഞ്ചിലും 50ന് മുകളില്‍ ജയ്‌സ്വാള്‍ റണ്‍സ് നേടി. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഒരു ലോകകപ്പില്‍ അഞ്ച് തവണയില്‍ കൂടുതല്‍ 50ന് മുകളില്‍ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 133.33 ശരാശരിയില്‍ 400 റണ്‍സാണ് താരം അടിച്ചെടുത്തത്.ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Friday, February 14, 2020, 9:53 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+