വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബിള്‍ സെഞ്ച്വറിയുമായി പതിനേഴുകാരന്‍; ഏകദിനത്തില്‍ ചരിത്രമെഴുതി മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍

മുംബൈ: സഞ്ജു സാംസണിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായി മറ്റൊരു താരം കൂടി. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ മുംബൈയ്ക്കുവേണ്ടി ബാറ്റേന്തുന്ന യശസ്വി ജെയ്‌സ്വാള്‍ ആണ് പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ലിസ്റ്റ് എ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി യശസ്വി സ്വന്തമാക്കി. ജാര്‍ഖണ്ഡിനെതിരായ മത്സരത്തിലായിരുന്നു കൗമാരതാരത്തിന്റെ പ്രകടനം.

യശസ്വി 154 പന്തില്‍ 203 റണ്‍സടിച്ചപ്പോള്‍ മുംബൈ 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഈ സീസണില്‍ ലിസ്റ്റ് എ യില്‍ അരങ്ങേറ്റം കുറിച്ച താരം വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരന്‍ കൂടിയായി. കെ വി കൗശല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. ഭാവി ഇന്ത്യന്‍ താരമായാണ് യശസ്വി വിലയിരുത്തപ്പെടുന്നത്. ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് അര്‍ധശതകം നേടിയിരുന്നു. വിസ്സി ഏകദിന ട്രോഫിയില്‍ 224 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി.

തമിഴ് അറിയില്ല, മറ്റു ഭാഷകളറിയാം; കളിയാക്കിയ ആരാധകരന്റെ വായടപ്പിച്ച് മിതാലി രാജ്തമിഴ് അറിയില്ല, മറ്റു ഭാഷകളറിയാം; കളിയാക്കിയ ആരാധകരന്റെ വായടപ്പിച്ച് മിതാലി രാജ്

yashasvijaiswal

ജാര്‍ഖണ്ഡിനെതിരെ ആദിത്യ താരയ്‌ക്കൊപ്പം 200 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. താരെ 78 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നുവന്ന സിദ്ധേഷ് ലാഡിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലാണ് യശസ്വി പുറത്താകുന്നത്. കേരളത്തിനെതിരായ മത്സരത്തില്‍ യശസ്വി 122 റണ്‍സെടുത്ത് വിജയശില്‍പിയായിരുന്നു.

Story first published: Wednesday, October 16, 2019, 17:25 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X