വിനേഷ് ഫോഗട്ടിനെതിരേ അച്ചടക്ക നടപടി, താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് ഡബ്ല്യുഎഫ്‌ഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്‌സ് ടീം അംഗവും വനിതാ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിനെതിരേ അച്ചടക്ക നടപടി. ടോക്കിയോ ഒളിംപിക്‌സിനിടെ മോശംപെരുമാറ്റം നടത്തിയതിന്റെ പേരില്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) താല്‍ക്കാലികമായി വിനേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കാരണം കാണിക്കലിന് വിനേഷിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 16 വരെ മറുപടി നല്‍കാന്‍ താരത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാവും മറ്റ് നടപടികള്‍ തീരുമാനിക്കുക.

ഹംഗറിയില്‍ പരിശീലനത്തിന് ശേഷമാണ് വിനേഷ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ടീമിലെ മറ്റ് ഗുസ്തി താരങ്ങളോട് സഹകരിക്കാതെയും പരിശീലനം നടത്താനും വിസമ്മതിച്ചു. ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരുടെ പേരുള്ള ജഴ്‌സി ധരിച്ച് മത്സരിക്കാന്‍ തയ്യാറാകാതിരുന്ന വിനേഷ് വ്യക്തിഗത സ്‌പോണ്‍സറായ നൈക്കിയുടെ ലോഗോ പതിപ്പിച്ച വസ്ത്രമണിഞ്ഞാണ് മത്സരിച്ചത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റ് ഗുസ്തി താരങ്ങളെല്ലാം ഇന്ത്യയില്‍ നിന്ന് ടോക്കിയോയിലേക്കെത്തിയത്. ഇവരോടൊപ്പം ഒരേ റൂമില്‍ താമസിക്കുന്നത് തനിക്ക് കോവിഡ് വരാനുള്ള സാധ്യത ഉയര്‍ത്തുമെന്ന് പറഞ്ഞ് വിനേഷ് ഒരേ റൂമില്‍ താമസിക്കാനും വിസമ്മതിച്ചു. 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ വീണു.ബെലാറൂസിന്‍ഫെ വനേസയോടാണ് വിനേഷ് പരാജയപ്പെട്ടത്.

ടെസ്റ്റില്‍ കോലിയുടെ സുവര്‍ണകാലം എപ്പോള്‍? കരിയര്‍ നാലാക്കിയാല്‍ ഇങ്ങനെയിരിക്കുംടെസ്റ്റില്‍ കോലിയുടെ സുവര്‍ണകാലം എപ്പോള്‍? കരിയര്‍ നാലാക്കിയാല്‍ ഇങ്ങനെയിരിക്കും

IND vs ENG:'കുംബ്ലെയെ പുറത്തിരുത്തി ഹര്‍ഭജന് ഇടം നല്‍കിയിട്ടുണ്ട്', അശ്വിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരംIND vs ENG:'കുംബ്ലെയെ പുറത്തിരുത്തി ഹര്‍ഭജന് ഇടം നല്‍കിയിട്ടുണ്ട്', അശ്വിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

യുവ ഗുസ്തി താരം സോനം മാലിക്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് താരത്തിനെതിരേ നോട്ടീസ് അയച്ചത്. തന്റെ പാസ്‌പോര്‍ട്ട് വാങ്ങിക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ആളുകളോട് സോനം ആവിശ്യപ്പെട്ടതാണ് നടപടിക്ക് കാരണം. സോനമോ താരവുമായി ബന്ധപ്പെട്ടവരോ ചെയ്യേണ്ട കാര്യങ്ങള്‍ സായ് ഒഫീഷ്യല്‍സിനെക്കൊണ്ട് ചെയ്യിപ്പിച്ചത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒളിംപിക്‌സില്‍ മംഗോളിയന്‍ താരം ഖുറേല്‍ഖുവിനോട് തോറ്റാണ് സോനം പുറത്തായത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, August 11, 2021, 14:10 [IST]
Other articles published on Aug 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X