ചണ്ഡീഗഡ്: ഇന്ത്യന്‍ ഗുസ്തിതാരവും ദംഗല്‍ സിനിമയിലൂടെ ലോകമറിയുകയും ചെയ്ത ബബിത ഫോഗട്ട് വിവാഹിതയായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ ബബിത ഒട്ടേറെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടുണ്ട്. ഗുസ്തി താരവും ദീര്‍ഘകാലമായി സുഹൃത്തുമായിരുന്ന വിവേക് സുഹാഗ് ആണ് ബബിതയുടെ വരന്. ബബിതയുടെ സഹോദരിയും ഗുസ്തി താരവുമായ ഗീത ഉള്‍പ്പെടെയുള്ളവരും വിവാഹത്തില്‍ സന്നിഹിതരായിരുന്നു.
കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുകൂടിയായ ഗീത സഹോദരിയുടെ മൂന്ന് ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചു. സഹോദരിക്ക് വിവാഹജീവിതത്തില്‍ അവര്‍ ആശംസയും നേര്‍ന്നു. ഗുസ്തി താരം ബജ്രംഗ് പൂണിയയും വിവാഹത്തിനെത്തിയിരുന്നു. ബബിതയുടെ സഹോദരിയായ സംഗീത ഫോഗട്ട് ആണ് പൂണിയയുടെ ഭാര്യ. കായിക രംഗത്തെ സുഹൃത്തുക്കളും വിവാഹത്തിനെത്തി.
പൊച്ചറ്റീനോയ്ക്ക് പൊന്നും വില; മുന്‍ ടോട്ടനം കോച്ചിനെ ലക്ഷ്യംവെച്ച് നാല് സൂപ്പര്‍ ക്ലബ്ബുകള്‍
ആമിര്‍ ഖാന് നായകനായ ദംഗല്‍, മഹാവിര്‍ ഫോഗട്ട് കുടുംബത്തിന്റെ വിജയകഥ പറഞ്ഞ സിനിമയാണ്. ഗീതയും ബബിതയുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായത്. ഇവര്‍ക്ക് സംഗീത ഫോഗട്ടും ഋതു ഫോഗട്ടും സഹോദരിമാരായുണ്ട്. ബബിതയുടെ വിവാഹത്തിന് ആമിര്‍ ഖാന് ആശംസകളേകി. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ബബിത സ്വര്‍ണം നേടിയത്. 2018ല്‍ വെള്ളിമെഡലും നേടി.