ഇന്ത്യയുടെ സെല്‍ഫി മാന്‍ ആര്?.. വെളിപ്പെടുത്തി ഹിറ്റ്മാന്‍, മോശം ഡാന്‍സറും ഈ താരം തന്നെ
ലണ്ടന്‍: നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാണ് വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. തന്റേതായ ദിവസം ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഫോമിലേക്കുയരാന്‍ പിന്നീട് രോഹിത്തിനെ തടഞ്ഞുനിര്‍ത്തുക എതിര്‍ ടീമുകള്‍ക്ക് അതീവ ദുഷ്‌കരമായിരിക്കും. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക താരമെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് ഹിറ്റ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരം.
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ രോഹിത് ഐസിസി പുറത്തുവിട്ട വീഡിയോയില്‍ ടീമിലെ ഏറ്റവും മോശം ഡാന്‍സറെയും ടീം മേറ്റിനെയും സെല്‍ഫ് ഭ്രമമുള്ള താരത്തെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

സെല്‍ഫി ഭ്രമവും ഡാന്‍സും
ഇന്ത്യന്‍ ടീമില്‍ സെല്‍ഫികളെടുക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന താരം ആരാണെന്ന ചോദ്യത്തിന് വളരെ പെട്ടെന്നായിരുന്നു രോഹിത്തിന്റെ മറുപടി. യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യെയെന്നായിരുന്നു ഹിറ്റ്മാന്റെ മറുപടി.
തൊട്ടടുത്ത ചോദ്യം ടീമില്‍ ഏറ്റവും മോശമായി ഡാന്‍സ് ചെയ്യുന്നത് ആരെന്നായിരുന്നു. ഇതിനും രോഹിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീണ്ടും മറുപടി ഹാര്‍ദിക് എന്നു തന്നെ.

കരോക്കെയ്ക്കിടെ മൈക്ക് തട്ടിപ്പറിക്കുന്നയാള്‍
കരോക്കെയ്ക്കിടെ മൈക്ക് തട്ടിയെടുത്ത് പാട്ട് പാടാന്‍ ശ്രമിക്കുന്ന ടീമംഗം ആരെന്നായിരുന്നു മൂന്നാമത്തെ ചോദ്യം. ഇതിന്റെ രോഹിത്തിന്റെ മറുപടി ശിഖര്‍ ധവാനെന്നായിരുന്നു. ടീമിന് യാത്ര ചെയ്യാനുള്ള ഫ്‌ളൈറ്റില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് ആരെന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് എല്ലാവരുമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.
ടീമില്‍ റൊമാന്റിക്ക് കോമഡികള്‍ പറയാനും കേള്‍ക്കാനും ഏറ്റവുമധികം ഇഷ്ടമുള്ളയാള്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണെന്നും രോഹിത് പറയുന്നു.

മോശം റൂംമേറ്റ്
ഒരുമിച്ച് താമസിച്ചിട്ടുള്ളവരില്‍ ഏറ്റവും മോശം റൂംമേറ്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ ശിഖര്‍ ധവാന്റെ പേരാണ് രോഹിത് പറഞ്ഞ്. ഒട്ടും തന്നെ വൃത്തിയില്ലാത്തയാളാണ് ശിഖറെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
ഗൂഗിൡ സ്വന്തം പേര് കൂടുതുല്‍ തവണ തിരയുന്ന ടീമിലെ താരം ഹര്‍ദിക്കാണെന്നും ഓപ്പണര്‍ പറയുന്നു. എല്ലായ്‌പ്പോഴും ജിമ്മില്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരാണ് രോഹിത് പറഞ്ഞത്.
രാവിലെ ഏഴുന്നേറ്റാല്‍ ഏറ്റവും കോപം തോന്നുന്നയാള്‍ താനാണെന്നും അദ്ദേഹം മറുപടി നല്‍കി.

ലേറ്റായി ബസില്‍ കയറുന്നയാള്‍
ഏറ്റവും ലേറ്റായി ടീം ബസ്സില്‍ കയറുന്നയാള്‍ ആരാണെന്ന ചോദ്യത്തിന് അത് ടീമിലെ കളിക്കാര്‍ ആരും അല്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. സപ്പോര്‍ട്ട് സ്റ്റാഫ്മാരില്‍ പെട്ട ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറാണ് ഏറ്റവും വൈകി ടീം ബസില്‍ കയറാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കളി ഇല്ലാത്തപ്പോള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ ഹാര്‍ദിക്കും സ്പിന്നര്‍ കുല്‍ദീപ് യാദവുമാണെന്നും രോഹിത് വ്യക്തമാക്കി.
വീഡിയോ കാണാം
ഐസിസിയുടെ കുസൃതി ചോദ്യങ്ങള്‍ക്കു രോഹിത് മറുപടി നല്‍കുന്ന വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications