വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായിക ലോകത്തെ ഏറ്റവും പ്രശസ്തന്‍ റൊണാള്‍ഡോ, മെസ്സി പിന്നില്‍, ഇന്ത്യയില്‍ നിന്ന് കോലി മുന്നില്‍

കായിക ലോകത്തെ ഏറ്റവും പ്രശസ്തന്‍ റൊണാള്‍ഡോ

മുംബൈ: ഇ.എസ്.പി.എന്‍ പുറത്തുവിട്ട പോയവര്‍ഷത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളുടെ പട്ടികയില്‍ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമത്. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. റയല്‍ മാഡ്രിഡിനൊപ്പം ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതും ഫുട്‌ബോള്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പമുള്ള ശ്രദ്ധേയപ്രകടനവുമാണ് റൊണാള്‍ഡോയെ തലപ്പത്തെത്തിച്ചത്. ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ താരം ലിബ്രോണ്‍ ജെയിംസാണ് പട്ടികയില്‍ രണ്ടാമത്. പി.എസ്.ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്‌നര്‍ നാലാം സ്ഥാനത്തുണ്ട്. ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആറാം സ്ഥാനവും സ്വന്തമാക്കി.

kohli

ഇന്ത്യയില്‍ നിന്ന് ഒമ്പത് പേര്‍

ഇന്ത്യയില്‍ നിന്ന് ഒമ്പത് കായിക താരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ഏഴാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ് മുന്നില്‍.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി 13ാം സ്ഥാനത്തുണ്ട്. അതേ സമയം ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുവരാജ് സിങും സുരേഷ് റെയ്‌നയും പട്ടികയില്‍ ഇടം നേടി. യുവരാജ് 18ാം സ്ഥാനത്തും റെയ്‌ന 22ാം സ്ഥാനത്തുമാണ്. രവിചന്ദ്ര അശ്വിന്‍ (42),രോഹിത് ശര്‍മ (46), ഹര്‍ഭജന്‍ സിങ് (74),ശിഖര്‍ ധവാന്‍ (94) എന്നിവരാണ് മറ്റുള്ളവര്‍. പട്ടികയില്‍ ഇടം നേടിയവരെല്ലാം ക്രിക്കറ്റ് താരങ്ങളാണെന്നതാണ് കൗതുകം.

sania

മൂന്ന് വനിതകള്‍

പട്ടികയില്‍ ഇടം പിടിക്കാനായത് മൂന്ന് വനിതകള്‍ക്ക് മാത്രമാണ്. 17ാം സ്ഥാനത്തുള്ള അമേരിക്കയുടെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസാണ് വനിതകളില്‍ മുന്നില്‍. റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ(37) ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ(93) എന്നിവരാണ് മറ്റുള്ളവര്‍. സാമൂഹ്യ മാദ്ധ്യമത്തിലെ ഫോളോവേഴ്‌സ്, പരസ്യം, ഗൂഗിളില്‍ താരങ്ങളെക്കുറിച്ച് തിരഞ്ഞത് എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

Story first published: Friday, March 15, 2019, 9:34 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X