ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ലോറ മാര്‍ഷ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ലോറ. 13 വര്‍ഷം നീണ്ട കരിയറില്‍ 103 ഏകദിന മത്സരങ്ങളും 67 ടി20യും 9 ടെസ്റ്റ് മത്സരങ്ങളും ലോറ കളിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി 217 വിക്കറ്റുകളും നേടി.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച വിക്കറ്റു വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ലോറ. 2009ല്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ലോറയാണ്. 2017ലെ ലോകകപ്പിലും താരം തിളങ്ങി. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് എക്കാലവും ഓര്‍ക്കുന്ന താരമായിരിക്കും ലോറയെന്നാണ് വനിതാ ക്രിക്കറ്റ് മാനേജിങ് ഡയറക്ടര്‍ ക്ലാരെ കോണര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

മൂന്ന് ലോകകപ്പ് അധികം കളിക്കാരൊന്നും നേടിയിട്ടില്ലാത്തതാണ്. ഇത്രയും മനോഹരമായ നേട്ടങ്ങളുമായാണ് അവര്‍ വിരമിക്കുന്നത്. ഇംഗ്ലണ്ടിന്റെ മികച്ച കളിക്കാരി എന്നതുമാത്രമല്ല അനുകരണീയ മാതൃകകൂടിയാണ് ലോറയെന്നും ക്ലാരെ പറയുന്നു. മൂന്ന് ലോകകപ്പുകളില്‍ പങ്കാളിയായ ലോറ എറ്റവും വിജയിച്ച ക്രിക്കറ്റര്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.