'വഞ്ചകന്‍, സ്ഥലം വിടുക'; ഡേവിഡ് വാര്‍ണര്‍ക്ക് ഇംഗ്ലീഷ് കാണികളുടെ അധിക്ഷേപം, കൂവല്‍
ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ഇംഗ്ലീഷ് കാണികളുടെ അധിക്ഷേപവും കൂവലും. ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് സന്നാഹമത്സരം കളിക്കാനിറങ്ങിയപ്പോഴാണ് വിവാദസംഭവം അരങ്ങേറിയത്. വാര്‍ണറെ കാണികള്‍ വഞ്ചകനെന്ന് വിളിച്ച് അധിക്ഷേപിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരുവര്‍ഷം വിലക്ക് ലഭിച്ച താരമാണ് വാര്‍ണര്‍. ഇതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങുന്നത്.
പന്ത് ചുരണ്ടലിനെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഒരുവര്‍ഷമാണ് വിലക്ക് ലഭിച്ചത്. ഇതിനുശേഷം അവര്‍ ഈ മാസം ആദ്യം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. വാര്‍ണര്‍ക്ക് ഇംഗ്ലണ്ടില്‍ കൂവലുണ്ടാകുമെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വാര്‍ണര്‍ കളത്തിലിറങ്ങിയതോടെ അത് സംഭവിക്കുകയും ചെയ്തു.

വാര്‍ണര്‍ക്ക് കാണികളില്‍നിന്നും ആക്രമണമുണ്ടായേക്കുമെന്ന ആശങ്ക നേരത്തെ ഓസ്‌ട്രേലിയന്‍ മാനേജര്‍ പ്രകടിപ്പിച്ചിരുന്നു. ആരാധകരില്‍നിന്നും ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടെ ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണം. ഇംഗ്ലീഷ് ആരാധകര്‍ വഞ്ചകന്‍ എന്നെഴുതിയ വാര്‍ണറുടെ ജഴ്‌സിയും നേരത്തെ പുറത്തിറക്കിയിരുന്നു. അതേസമയം, സന്നാഹ മത്സരത്തില്‍തന്നെ വാര്‍ണര്‍ക്കെതിരെ അധിക്ഷേപം ഉണ്ടായതോടെ വാര്‍ണറും സ്മിത്തും കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും അടുത്ത മത്സരങ്ങളിലും കളത്തിലിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications