Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ്;എതിരാളികള്‍ക്ക് ലോക ചാംപ്യന്‍മാരുടെ മുന്നറിയിപ്പ്

സതാംപ്റ്റണ്‍: ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നിലവിലെ ഏകദിന ലോക ചാംപ്യന്‍മാരായ ഓസീസ് തുടങ്ങി. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി തിളങ്ങിയ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 12 റണ്‍സിനാണ് കംഗാരുപ്പട പരാജയപ്പെടുത്തിയത്. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിട്ട സ്മിത്തിന്റെ ആദ്യ സെഞ്ച്വറി തിരിച്ചുവരവ് കൂടിയാണിത്.

'ആരും പേടിക്കേണ്ട, ഇത് ചെറുത്'; ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷം ജഡേജ
ആദ്യം ബാറ്റ് ചെയ്ത ഓസ്്‌ട്രേലിയ സ്മിത്തിന്റെ (116) സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 297 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 102 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ സ്മിത്തിനൊപ്പം വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണറാണ് (43) ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇംഗ്ലണ്ടിനായി ലിയാം പ്ലാന്‍കെറ്റ് 69 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി.

stevesmith

മറുപടിയില്‍ 49.3 ഓവറില്‍ 285 റണ്‍സിന് ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. എന്നാല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ പാഴാക്കിയതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. ജെയിംസ് വിന്‍സ് (64), ജോസ് ബട്‌ലര്‍ (52) എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയത്. ഓസീസിനായി ബെഹറന്‍ഡോഫും റിച്ചാര്‍ഡ്‌സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Sunday, May 26, 2019, 12:22 [IST]
Other articles published on May 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+