ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനം ഇന്നേവരെ കാണാത്ത രീതിയില്‍ അതിഗംഭീരമാകും
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ അരങ്ങുണരുമ്പോള്‍ ഇന്നേവരെ കാണാത്ത രീതിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ അതിഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഒട്ടേറെ പരിപാടികള്‍ 2019ലെ ഐസിസി ലോകകപ്പ് ഉദ്ഘാടനത്തിനായി അവതരിപ്പിക്കപ്പെടും. സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെറ്റിയിലെ ദി മാളിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയില്‍ ബക്കിങ്ഹാം പാലസും ഉദ്ഘാടനത്തിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും ആഘോഷിക്കപ്പെടുന്ന ലോകകപ്പ് ഉദ്ഘാടനമായിരിക്കും ഇംഗ്ലണ്ടിലേതെന്ന് ഐസിസി പ്രഖ്യാപിച്ചുകഴിഞ്ഞു. ആരാധകര്‍ക്കായി സംഗീതവും മറ്റു പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 4000ത്തോളം ആരാധകര്‍ക്ക് മുന്നില്‍ നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ടീമുകള്‍ എത്തിച്ചേരില്ല.

കളികള്‍ക്കായി തയ്യാറെടുക്കാനായി ടീമുകള്‍ മാറി നില്‍ക്കുമ്പോള്‍ ഒട്ടേറെ മുന്‍കാല കളിക്കാര്‍ ചടങ്ങിനെത്തും. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്നപ്പോള്‍ ഉദ്ഘാടന ചടങ്ങുകള്‍ താറുമാറായിരുന്നു. അന്ന് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ സംസാരിച്ചുകൊണ്ടിരിക്കെ മൈക്രോഫോണ്‍ തകരാറിലായതും മഴ പെയ്തതുമെല്ലാം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് സംഘാടകര്‍ ഉറപ്പുനല്‍കി.
മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 45 ദിവസം 48 മത്സരങ്ങളുമായി നീണ്ടുനില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. 10 ടീമുകള്‍ മാത്രം ഉള്‍പ്പെടുന്ന ടൂര്‍ണമെന്റാണ് ഇക്കുറി നടത്തപ്പെടുന്നത്. എല്ലാ ടീമുകളും ഒരുതവണ ഏറ്റുമുട്ടും. ആദ്യ നാലില്‍ എത്തുന്ന കളിക്കാര്‍ സെമിഫൈനലിലെത്തുന്ന രീതിയിലാണ് .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications