Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിന്റെ കാര്യം വിടൂ, റായിഡുവിന്റെ കാര്യമാണ് കഷ്ടം; ലോകകപ്പ് ടീമിനെക്കുറിച്ച് ഗൗതം ഗംഭീര്‍

ലോകകപ്പ് ടീമിനെക്കുറിച്ച് ഗൗതം ഗംഭീര്‍

ദില്ലി: ഇന്ത്യയുടെ ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചശേഷം ഇതേക്കുറിച്ച് മുന്‍ താരങ്ങളും മറ്റും അഭിപ്രായം പ്രകടിപ്പിച്ചു തുടങ്ങിട്ടുണ്ട്. ചില കളിക്കാരെ ഒഴിവാക്കിയതിനെക്കുറിച്ചും ചിലരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരാണ് ടീമില്‍ നിന്നും പുറത്തായ പ്രമുഖര്‍.

പന്തിന്റെ ഒഴിവാക്കലിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ ഉള്‍പ്പടെ പറയുന്നുണ്ട്. യുവതാരമെന്ന നിലയില്‍ പന്ത് പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയില്ലായ്മയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലെ വീഴ്ചയുമാണ് പന്തിന് വിനയായത്.

റായിഡുവിന്റെ പുറത്താകല്‍ ഹൃദയഭേദകം

റായിഡുവിന്റെ പുറത്താകല്‍ ഹൃദയഭേദകം

അതേസമയം, പന്തിന്റെ പുറത്താകലിനേക്കാള്‍ ചര്‍ച്ച ചെയ്യേണ്ടത് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിനെക്കുറിച്ചാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. ഏകദിനത്തില്‍ 48 റണ്‍സിന്റെ ശരാശരിയുള്ള ഒരു താരം ലോകകപ്പില്‍ നിന്നും പുറത്തായത് വളരെ നിര്‍ഭാഗ്യകരമാണെന്ന് റായിഡു പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അത് ഹൃദയഭേദകമാണെന്നും ഗംഭീര്‍ പറയുന്നുണ്ട്.

ഗംഭീറിനും ഇതേ അനുഭവം

ഗംഭീറിനും ഇതേ അനുഭവം

തനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുളവാക്കിയ സംഭവമായിരുന്നു അത്. ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചടത്തോളവും ലോകകപ്പില്‍ കളിക്കുകയെന്നത് സ്വപ്‌നമാണെന്നും 2011ലെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ ഗംഭീര്‍ പറഞ്ഞു.

പന്തിനെ ഒഴിവാക്കയതില്‍ തെറ്റില്ല

പന്തിനെ ഒഴിവാക്കയതില്‍ തെറ്റില്ല

പന്തിനെ പുറത്താക്കിയതില്‍ തെറ്റില്ലെന്നാണ് മുന്‍താരത്തിന്റെ അഭിപ്രായം. പന്തിന് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരതയോടെ കളിച്ച് അവസരം മുതലെടുക്കാനായില്ല. അതുകൊണ്ടുതന്നെ പന്തിന്റെ പുറത്താകല്‍ വലിയ നിരാശ നല്‍കുന്നില്ലെന്നും പന്തിന്റെ ആദ്യ ഫ്സ്റ്റ് ക്ലാസ് ക്യാപ്റ്റന്‍ കൂടിയായ ഗംഭീര്‍ വ്യക്തമാക്കി. പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെയാണ് വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്.

Story first published: Wednesday, April 17, 2019, 8:58 [IST]
Other articles published on Apr 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+