ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അനുജിന് വമ്പന്‍ സ്വീകരണം
ബെംഗളുരു: സൗത്ത് കൊറിയയില്‍ നടന്ന പതിനൊന്നാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോഡി ബില്‍ഡിങ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം അനുജ് കുമാര്‍ തലിയന് ബെംഗളുരുവില്‍ വമ്പന്‍ സ്വീകരണം. നൂറിന് മുകളില്‍ ഭാരമുള്ളവരുടെ വിഭാഗത്തിലാണ് അനുജ് സ്വര്‍ണം നേടിയത്. അനുജ് ആര്‍മിയുടെ മദ്രാസ് എഞ്ചിനീയങ് ഗ്രൂപ്പില്‍ ഹവീല്‍ദാറാണ്. 20018ല്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലും അനുജ് വിജയിച്ചിരുന്നു.
സൗത്ത് കൊറിയയിലെ ജുജു ഐലന്റില്‍ നവംബര്‍ 5 മുതല്‍ 11വരെ നടന്ന മത്സരത്തില്‍ അനുജ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. മൂത്ത സഹോദരന്‍ ശ്യാംവീര്‍ തലിയന്‍ ആണ് പരിശീലകന്‍. അഭിമാനകരമായ വിജയവുമായി ബെംഗളുരുവിലെത്തിയ അനുജിനെ മുതിര്‍ന്ന സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. ബാഹുബലിയെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ അനുജ് നടത്തിയ പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

സൗത്ത് കൊറിയയില്‍ അടുത്തിടെ നടന്ന മിസ്റ്റര്‍ യൂണിവേഴ്‌സ് മത്സരത്തില്‍ മലയാളിയായ ചിത്തരേശ് നടേശന്‍ ചാമ്പ്യനായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ മോണ്‍സ്റ്റര്‍ എന്ന് വിളിപ്പേരുള്ള ചിത്തരേശ് ഡല്‍ഹിയില്‍ ജോലി ചെയ്തുവരവെയാണ് ലോക ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്. തിരുവനന്തപുരത്തെത്തുന്ന ചിത്തരേശനും സ്വീകരണം ഒരുക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications