Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 റാങ്കിങ്; വന്‍ നേട്ടമുണ്ടാക്കി ജെമീമയും രാധയും

ദുബൈ: ഏറ്റവും പുതിയ ഐസിസി വനിതാ ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ജെമീമ റോഡ്രിഗസും രേഖാ യാദവും. ബാറ്റ്‌സ് വുമണ്‍മാരുടെ പട്ടികയില്‍ ജെമീമ റോഗ്രിഗസ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജെമീമയാണ് ഇന്ത്യന്‍ നിരയില്‍ റാങ്കിങ്ങില്‍ മുന്നില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര 5-0ന് ഇന്ത്യ തൂത്തുവാരിയപ്പോള്‍ ജെമീമയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇതാണ് താരത്തിന് റാങ്കിങ്ങില്‍ നേട്ടം സമ്മാനിച്ചത്.

അഞ്ചാം മത്സരത്തില്‍ 50 പന്തില്‍ നിന്ന്് 96 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് ജെമീമ കാഴ്ചവെച്ചത്. 158 റണ്‍സുമായി പരമ്പരയിലെ താരമായിരുന്നു ജെമീമ. അഞ്ചാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ 15 വയസുകാരി വെര്‍മ ഇന്ത്യന്‍ വനിതാ ടീമിനുവേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. ജെമീമയെക്കൂടാതെ രണ്ട് താരങ്ങള്‍ക്കൂടി ആദ്യ 10ല്‍ ഇടം നേടി. സ്മൃതി മന്ദാന ഏഴാം സ്ഥാനത്തും ഹര്‍മന്‍പ്രീത് കൗര്‍ ഒമ്പതാം സ്ഥാനത്തുമാണുള്ളത്.

jemimahrodrigues

ബൗളിങ് റാങ്കിങ്ങില്‍ രാധാ യാദവ് രണ്ടാം സ്ഥാനത്താണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ തുണച്ചത്. ദീപ്തി ശര്‍മ നാലാം സ്ഥാനത്തും പൂനം യാദവ് അഞ്ചാം സ്ഥാനത്തുമുണ്ട്. അതേ സമയം ഓള്‍റൗണ്ടര്‍ പട്ടികയുടെ ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും ഇടം പിടിക്കാനായില്ല.

Story first published: Friday, November 22, 2019, 17:20 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+