Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്; ഐസിസി ഇലവനില്‍ ഇന്ത്യയില്‍നിന്നും ഒരാള്‍, ഷെഫാലിക്ക് ഇടമില്ല

മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പ് ഫൈനലിന് പിന്നാലെ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐസിസി ഇലവന്‍ പ്രഖ്യാപിച്ചു. വമ്പന്‍ പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ പൂനം യാദവ് മാത്രമാണ് ടീമില്‍ ഇടംപിടിച്ചത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത പതിനാറുകാരി ഷെഫാലി വര്‍മയ്ക്ക് ആദ്യ പതിനൊന്നില്‍ ഇടംകിട്ടിയില്ല. ഷെഫാലിയെ 12-ാം സ്ഥാനക്കാരിയായാണ് ഉള്‍പ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിയാണ് പൂനം യാദവ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4 വിക്കറ്റും ബംഗ്ലാദേശിനെതിരെ 3 വിക്കറ്റും വീഴ്ത്തി. അതേസമയം, ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തിളങ്ങാന്‍ പൂനത്തിന് കഴിയാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആകെ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ബൗളര്‍ക്ക് തിളങ്ങാനായില്ല.

poonamyadav

കിരീട ജേതാക്കളായ ഓസ്‌ട്രേലിയയുടെ കളിക്കാരെ കുത്തിനിറച്ചതാണ് ഐസിസി ഇലവന്‍. ഓസീസ് താരങ്ങളായ അലീസ്സ ഹീലി, ബെത്ത് മൂണി, മെഗ് ലാന്നിങ്, മേഗന്‍ സ്‌കൗട്ട്, ജെസ്സ് ജൊനാസ്സെന്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. സെമിയില്‍ പുറത്തായ ഇംഗ്ലണ്ട് ടീമില്‍ നിന്നും നാല് കളിക്കാരാണ് ടീമിലെത്തിയത്. നാറ്റ് സ്‌കൈവെര്‍ (ഇംഗ്ലണ്ട്), ഹെതര്‍ നൈറ്റ് (ഇംഗ്ലണ്ട്), സോഫി എക്കല്‍സ്റ്റോണ്‍ (ഇംഗ്ലണ്ട്), അന്യ ഷ്രുബോസ്ലെ (ഇംഗ്ലണ്ട്), ലൗറ വോള്‍വര്‍ഡ് (സൗത്ത് ആഫ്രിക്ക) എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് കളിക്കാര്‍. ന്യൂസിലന്‍ഡ് ടീമില്‍ നിന്നും ആരെയും ഐസിസി ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ടൂര്‍ണമെന്റില്‍ റെക്കോര്‍ഡ് നേട്ടത്തിനുടമയായ ഷെഫാലി പന്ത്രണ്ടാം സ്ഥാനക്കാരിയായും ഉള്‍പ്പെടുത്തി. ടൂര്‍ണമെന്റില്‍ ആകെ 163 റണ്‍സടിച്ച ഷെഫാലിയാണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ നിര്‍ണായകമായത്. എന്നാല്‍, ഫൈനലില്‍ താരത്തിന് തിളങ്ങാനായില്ല.

Story first published: Monday, March 9, 2020, 14:30 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+