ഇറാന്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകളെ പ്രവേശിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദ്ദേശം നടപ്പായേക്കും
ടെഹ്റാന്‍: ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ ഫിഫ. ഫിഫ പ്രതിനിധിസംഘം ഇറാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അധികൃതരുമായി ഫിഫ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര ലീഗുമുതല്‍ എല്ലാ മത്സരങ്ങളിലും വനിതകളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറാകണമെന്നും 40 വര്‍ഷമായി തുടരുന്ന വിലക്ക് നീക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.
ഫുട്‌ബോളിനോട് അങ്ങേയറ്റത്തെ ആരാധനയുള്ളവരാണ് ഇറാനിയന്‍ വനിതകള്‍. ഫുട്‌ബോള്‍ കാണാനായി വേഷംമാറി സ്‌റ്റേഡിയത്തിലെത്തുകയും പതിവാണ്. എന്നാല്‍, ഇവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഈ രീതിയില്‍ സ്റ്റേഡിയത്തില്‍ കടന്ന ഒരു യുവതി ജയില്‍ ശിക്ഷ ഭയന്ന് ദിവസങ്ങള്‍ക്കുമുന്‍പ് ആത്മഹത്യ ചെയ്തത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫിഫ ഇറാനില്‍ സന്ദര്‍ശനം നടത്തിയത്.

കൂറ്റന്‍ സ്‌ക്രീനുകള്‍ ഘടിപ്പിച്ച സ്ഥലങ്ങളിലോ കളികാണാന്‍ സജ്ജീകരിച്ച മറ്റിടങ്ങളിലോ ആണ് ഇപ്പോള്‍ വനിതകള്‍ എത്തുന്നത്. പുരുഷന്‍മാരുടെ ബലിഷ്ഠമായ, പാതിമാത്രം മറച്ച ശരീരം സ്ത്രീകള്‍ പരസ്യമായി കാണുന്നത് ശരിയല്ലെന്നാണ് ഇറാനിലെ നിയമം. അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇറാന്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications