Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് നായകന്‍ റൂട്ടിനെതിരേ അശ്ലീലം, വിന്‍ഡീസ് പേസര്‍ക്ക് എട്ടിന്റെ പണി!! 4 കളികളില്‍ വിലക്ക്

1

സെന്റ് ലൂസിയ: ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ കുടുങ്ങി. സെന്റ് ലൂസിയയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് റൂട്ടിനു നേരെ സ്വവര്‍ഗ ലൈംഗിതയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നാല് ഏകദിനങ്ങളില്‍ നിന്നും ഗബ്രിയേലിനെ വിലക്കുകയും ചെയ്തു. സംഭവത്തിനു ശേഷം താരം റൂട്ടിനോട് മാപ്പു ചോദിച്ചിരുന്നു. വിലക്കിനോടൊപ്പം ഗബ്രിയേലിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയായി അടയ്‌ക്കേണ്ടിയുംവരും.

സ്റ്റംപ് മൈക്കിലൂടെയാണ് റൂട്ടും ഗബ്രിയേലും തമ്മില്‍ നടത്തിയ വാക്‌പോരിനെക്കുറിച്ച് പുറത്തറിഞ്ഞത്. ഗബ്രിയേല്‍ റൂട്ടിനോടു പറഞ്ഞ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും റൂട്ട് തിരിച്ചു പറഞ്ഞത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. ഇതൊരു അപമാനമായി കാണരുത്. സ്വവര്‍ഗാനുരാഗിയായി ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു റൂട്ടിന്റെ വാക്കുകള്‍. എന്നാല്‍ ഗബ്രിയേലിന്റെ പ്രകോപനത്തിന്റെ മറുപടിയാണ് ഇതെന്ന് വ്യക്തമാണ്. എന്നാല്‍ ഗബ്രിയേല്‍ തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ റൂട്ട് വിസമ്മതിച്ചു.

2

മികച്ച ഫോമിലുള്ള ഗബ്രിയേലിന്റെ അഭാവം ഏകദിന പരമ്പരയില്‍ വിന്‍ഡീസിന് തിരിച്ചടിയായേക്കും. മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വിന്‍ഡീസ് ജേതാക്കളായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു പേസര്‍.

Story first published: Thursday, February 14, 2019, 15:18 [IST]
Other articles published on Feb 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+