ഇംഗ്ലണ്ട് ഫേവറിറ്റുകള്‍
ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടിനാണ് ലോയ്ഡ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് മാത്രമല്ല കിരീടഫേവറിറ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് തന്നെ ലോക ചാംപ്യന്മാരാവുമെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. അതേ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്. വളരെ സന്തുലിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്. മറ്റുള്ള ടീമുകള്‍ക്കെല്ലാം ഏറ്റവും വലിയ വെല്ലുവിളി ഇംഗ്ലണ്ടായിരിക്കുമെന്നും ലോയ്ഡ് വിശദമാക്കി.
വിന്‍ഡീസിനും സാധ്യത
തന്റെ ടീമായ വെസ്റ്റ് ഇന്‍ഡീസിനും ലോകകപ്പ് നേടാനുള്ള മികവുണ്ടെന്നു ലോയ്ഡ് പറയുന്നു. വമ്പന്‍ താരങ്ങളുടെ തിരിച്ചുവരവ് വിന്‍ഡീസിനെ കൂടുതല്‍ ശക്തരാക്കിയിട്ടുണ്ട്. ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ വിന്‍ഡീസിനു കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പല മുന്‍നിര താരങ്ങളെയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. ലോകകപ്പില്‍ വിന്‍ഡീസ് ടീം അവസാനം വരെ പൊരുതുമെന്നും തനിക്കുറപ്പുണ്ടെന്ന് ലോയ്ഡ് വ്യക്തമാക്കി.
ഉദ്ഘാടന മല്‍സരം 30ന്
മെയ് 30നാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. ആതിഥേരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ കളി. കിരീട ഫേവറിറ്റുകളെന്ന തലയെടുപ്പോടെയെത്തുന്ന ഇംഗ്ലണ്ട് ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ശ്രമിക്കുക.
ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ അഞ്ചിനാണ്. ദക്ഷിണാഫ്രിക്കയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ആദ്യത്തെ എതിരാളികള്‍.