വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ആര്‍ക്ക്? വിന്‍ഡീസ് ഇതിഹാസം ലോയ്ഡിന്റെ പ്രവചനം... ഇന്ത്യ സ്വപ്‌നം കാണേണ്ട!!

മെയ് 30 മുതലാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
ലോകകപ്പ് ആര്‍ക്ക് എന്ന് വിന്‍ഡീസ് ഇതിഹാസം ലോയ്ഡിന്റെ പ്രവചനം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ വന്‍പൂരമായ ഐസിസിയുടെ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മേയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു കൊടിയിറങ്ങിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ലോകകപ്പിലേക്കാണ്. 10 മുന്‍നിര ടീമുകള്‍ മാത്രം അങ്കം കുറിക്കുന്ന ലോകകപ്പില്‍ ആരാവും കപ്പുയര്‍ത്തുകയെന്ന കാര്യത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

തരംഗമാവാന്‍ 'സ്റ്റാന്‍ഡ്‌ബൈ'... ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വീഡിയോ തരംഗമാവാന്‍ 'സ്റ്റാന്‍ഡ്‌ബൈ'... ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വീഡിയോ

വരാനിരിക്കുന്ന ലോകകപ്പില്‍ ആര് ചാംപ്യന്‍മാരാവുമെന്ന് പ്രവചിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ക്ലൈവ് ലോയ്ഡ്. വിന്‍ഡീസിന് രണ്ടു തവണ ലോക കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടിനാണ് ലോയ്ഡ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് മാത്രമല്ല കിരീടഫേവറിറ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് തന്നെ ലോക ചാംപ്യന്‍മാരാവുമെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. അതേ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്. വളരെ സന്തുലിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്. മറ്റുള്ള ടീമുകള്‍ക്കെല്ലാം ഏറ്റവും വലിയ വെല്ലുവിളി ഇംഗ്ലണ്ടായിരിക്കുമെന്നും ലോയ്ഡ് വിശദമാക്കി.

വിന്‍ഡീസിനും സാധ്യത

വിന്‍ഡീസിനും സാധ്യത

തന്റെ ടീമായ വെസ്റ്റ് ഇന്‍ഡീസിനും ലോകകപ്പ് നേടാനുള്ള മികവുണ്ടെന്നു ലോയ്ഡ് പറയുന്നു. വമ്പന്‍ താരങ്ങളുടെ തിരിച്ചുവരവ് വിന്‍ഡീസിനെ കൂടുതല്‍ ശക്തരാക്കിയിട്ടുണ്ട്. ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ വിന്‍ഡീസിനു കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പല മുന്‍നിര താരങ്ങളെയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. ലോകകപ്പില്‍ വിന്‍ഡീസ് ടീം അവസാനം വരെ പൊരുതുമെന്നും തനിക്കുറപ്പുണ്ടെന്ന് ലോയ്ഡ് വ്യക്തമാക്കി.

ഉദ്ഘാടന മല്‍സരം 30ന്

ഉദ്ഘാടന മല്‍സരം 30ന്

മെയ് 30നാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. ആതിഥേരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ കളി. കിരീട ഫേവറിറ്റുകളെന്ന തലയെടുപ്പോടെയെത്തുന്ന ഇംഗ്ലണ്ട് ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ശ്രമിക്കുക.
ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ അഞ്ചിനാണ്. ദക്ഷിണാഫ്രിക്കയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ആദ്യത്തെ എതിരാളികള്‍.

Story first published: Saturday, May 18, 2019, 12:23 [IST]
Other articles published on May 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X