Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വവര്‍ഗ പ്രണയം; വിമര്‍ശകര്‍ക്കു മുന്നറിയിപ്പ്, നിയമത്തിന്റെ പിന്തുണ തേടുമെന്ന് ദ്യുതി

ഭുവനേശ്വര്‍: സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കു മുന്നറിയിപ്പുമായി ഇന്ത്യന്‍ വനിതാ അത്‌ലറ്റ് ദ്യുതി ചന്ദ്. തനിക്കെതിരേ രംഗത്തു വന്നിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ നിയമത്തിന്റെ സഹായത്തോടെ പൊരുതുമെന്ന് താരം വ്യക്തമാക്കി. വ്യക്തിഗത ജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

dutee

തന്റെ പെണ്‍ സുഹൃത്തിന്റെ പേരോ, മറ്റു വിവരങ്ങളോ രഹസ്യമാക്കി തന്നെ വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തന്ന താരം പറഞ്ഞു. എന്നിട്ടും ചില ചാനലുകള്‍ അവ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ പേരും ചിത്രവുമെല്ലാം പുറത്തു വിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവാശ്യമായി ഇടിച്ചുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ദ്യുതി വിശദമാക്കി.

ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന്റെ പേരില്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്ന സഹോദരിക്കെതിരേയും നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് ദ്യുതിയുടെ തീരുമാനം. സ്വന്തം രക്തത്തില്‍ പെട്ടയാളായാലും സ്വകാര്യ ജീവിതത്തില്‍ ആര് ഇടപെട്ടാലും കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും താരം പറഞ്ഞു. 100 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോര്‍ഡിന് അവകാശി കൂടിയായ ദ്യുതി സ്വവര്‍ഗ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച ലോകത്തിലെ തന്നെ ചുരുക്കം അത്‌ലറ്റുമാരില്‍ ഒരാളാണ്.

താന്‍ അടുത്ത കൂട്ടുകാരിയുമായി പ്രണയത്തിലാണെന്നു ദ്യുതി വെളിപ്പെടുത്തിയതിനു പിന്നാലെ താരത്തിന്റെ സഹോദരി രംഗത്തു വന്നിരുന്നു. ചിലയാളുകള്‍ ദ്യുതിയെ തെറ്റായ ദിശയിലേക്കു നയിക്കുകയാണെന്നും അവള്‍ പറയുന്നത് ശരിയായ കാര്യമല്ലെന്നുമാണ് മൂത്ത സഹോദരിയായ സരസ്വതി പറഞ്ഞത്. സഹോദരി മാത്രമല്ല ദ്യുതിയുടെ അമ്മയും ബന്ധം അംഗീകരിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി തന്റെ കുടുംബത്തില്‍ പെട്ട 19 കാരിയുമായി പ്രണയത്തിലാണെന്ന ദ്യുതിയുടെ വെളിപ്പെടുത്തല്‍ കായിക ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

Story first published: Wednesday, May 22, 2019, 14:32 [IST]
Other articles published on May 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+