വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൂംറയുടെ ഫിറ്റ്‌നെസ് ടെസ്റ്റിന് എന്‍സിഎ വിസമ്മതിച്ച സംഭവം; നിലപാട് വ്യക്തമാക്കി ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ചെയ്യാന്‍ ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎയും) വിസമ്മതിച്ചതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ മുന്‍നിര ബൗളറായ ബൂംറയുടെ ഫിറ്റ്‌നെസ് ടെസ്റ്റിന് എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും വിസമ്മതിച്ചതായുള്ള വാര്‍ത്തയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ഗാംഗുലി പറഞ്ഞത്. അനാവശ്യ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍: കെകെആറിനെതിരേ വാളോങ്ങി ഗംഭീര്‍... ടീം പോരാ, അവര്‍ക്ക് പരിക്കേറ്റാല്‍ ആരുണ്ട്?ഐപിഎല്‍: കെകെആറിനെതിരേ വാളോങ്ങി ഗംഭീര്‍... ടീം പോരാ, അവര്‍ക്ക് പരിക്കേറ്റാല്‍ ആരുണ്ട്?

sauravganguly-

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബൂംറ ഇതിനിടെ സ്വകാര്യ സ്‌പെഷ്യലിസ്റ്റുകളുടെ കീഴില്‍ ഫിറ്റ്‌നെസ് പരിശീലനം നടത്തിയതാണ് എന്‍സിഎയെ ചൊടിപ്പിച്ചത്. ബൂംറയുമായി ദ്രാവിഡും എന്‍സിഎ ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും ചര്‍ച്ച നടത്തിയിരുന്നു.ഇതിന് ശേഷം ബൂംറ എന്‍സിഎയില്‍ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും പകരം സ്വന്തമായി വിദഗ്ദ്ധ സംഘത്തോടൊപ്പം പരിശീലനം നടത്തണമെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. കഴിഞ്ഞിടെ എന്‍സിഎയില്‍ പരിശോധന നടത്താന്‍ ബൂംറയും പരിക്കേറ്റ് വിശ്രമത്തിലുള്ള ഹര്‍ദിക് പാണ്ഡ്യയും വിസമ്മതിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ചട്ടപ്രകാരം പരിക്കേറ്റ താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ എന്‍സിഎയില്‍ പരിശോധന നടത്തണമെന്നാണ്.

Story first published: Friday, December 20, 2019, 16:35 [IST]
Other articles published on Dec 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X