Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ക്കാര്‍ തീരുമാനം എന്തായാലും അതിന് തയ്യാര്‍... ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കോലി

ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കോലി | Oneindia Malayalam

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സര്‍ക്കാരിന്റെ തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിക്കുമെന്ന് കോലി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്ന ടി20 മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 16ന് നടക്കാനിരിക്കുന്ന ലോകകപ്പ് മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന് ചില മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നപടി വേണമെന്നാവശ്യപ്പെട്ട് ഐസിസിക്കു ബിസിസിഐ കത്തയക്കുകയും ചെയ്തിരുന്നു.

1

ഞങ്ങളുടെ നിലപാട് സിംപിളാണ്. രാജ്യവും ബിസിസിഐയും എന്താണോ തീരുമാനിക്കുന്നത് അതു തന്നെയാണ് തങ്ങളുടെയും നിലപാട്. സര്‍ക്കാരും ബോര്‍ഡുമെടുക്കുന്ന തീരുമാനം എന്തായാലും അത് അനുസരിക്കുമെന്നും കോലി വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ പേരില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും കോലി പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം ഇന്ത്യന്‍ ടീമും ആത്മാര്‍ഥമായി പങ്കുചേരുന്നു. പുല്‍വാമയിലെ ഭീകരാക്രമണം ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ചതായും സംഭവത്തില്‍ ദുഖമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

കോലിയുടെ അതേ അഭിപ്രായം തന്നെയാണ് നേരത്തേ ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മല്‍സരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനിച്ചാലും അംഗീകരിക്കുമെന്നാണ് ശാസ്ത്രി വ്യക്തമാക്കിയത്. സര്‍ക്കാരും ബിസിസിഐയുമാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Saturday, February 23, 2019, 15:42 [IST]
Other articles published on Feb 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+