അഫ്രീഡിക്ക് ഭ്രാന്ത് തന്നെ!! മനോരോഗ വിദഗ്ധനെ കാണിക്കാന്‍ സഹായിക്കാം, തുറന്നടിച്ച് ഗംഭീര്‍
ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തമ്മിലുള്ള വാക് പോരാട്ടം തുടരുന്നു. തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ അഫ്രീഡി ഗംഭീറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഗംഭീര്‍.
വ്യക്തിത്വമില്ലാത്ത താരമാണ് ഗംഭീറെന്നായിരുന്നു തന്റെ പുസ്‌കത്തില്‍ അഫ്രീഡി കുറിച്ചത്. റെക്കോര്‍ഡുകളല്ല മറിച്ച് കുപ്രസിദ്ധിയാണ് കൂടുതലും അദ്ദേഹത്തിനുള്ളതെന്നും പാക് താരം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു ട്വിറ്ററിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഗംഭീര്‍.
മാനസികരോഗ വിദഗ്ധനെ കാണാം
അഫ്രീഡി നിങ്ങള്‍ തമാശക്കാരനാണ്. അതവിടെ നില്‍ക്കട്ടെ, മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഇപ്പോഴും പാകിസ്താനികള്‍ക്കു വിസ നല്‍കാറുണ്ട്. നല്ലൊരു മനോരോഗ വിദഗ്ധന്റെ അടുത്തേക്ക് നിങ്ങളെ ഞാന്‍ കൂട്ടിക്കൊണ്ടു പോവാമെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

കടുത്ത ശത്രുതയില്‍
കളിക്കളത്തിനകത്തും പുറത്തും കടുത്ത ശത്രുക്കളാണ് ഗംഭീറും അഫ്രീഡിയും. 2007ല്‍ കാണ്‍പൂരില്‍ നടന്ന മല്‍സരത്തിനിടെ കളിക്കളത്തില്‍ കൊമ്പുകോര്‍ത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തിരുന്നു. അതിനു ശേഷമാണ് ഇരുവരും ശത്രുതയിലായത്.
നെഗറ്റീവ് ചിന്താഗതിയുള്ളയാളാണ് ഗംഭീറെന്ന് അഫ്രീഡി തന്റെ പുസ്തകത്തില്‍ കുറിച്ചിരുന്നു. പോസിറ്റീവ് ചിന്താഗതിയും സന്തോഷവുമുള്ള ആളുകളെയാണ് ഇഷ്ടം. കളിക്കളത്തില്‍ ആക്രമണോത്സുകത കാണിച്ചാലും തെറ്റില്ല. എന്നാല്‍ കാര്യങ്ങളെ പോസിറ്റീവായി കാണുന്നയാളായിരിക്കണമെന്നും അഫ്രീഡി പറയുന്നു.

മുന്‍ കോച്ചും ഗംഭീറിനെ വിമര്‍ശിച്ചു
അഫ്രീഡി മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണും തന്റെ പുസ്‌കതത്തില്‍ ഗംഭീറിന്റെ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മാനസിക നില ശരിയല്ലാത്ത വ്യക്തിയാണ് ഗംഭീര്‍. വളരെ നെഗറ്റീവ് ചിന്താഗതിലാണ് അദ്ദേഹത്തിനുള്ളത്. സ്വഭാവത്തില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മികച്ച ബാറ്റ്‌സ്മാനാവാന്‍ അദ്ദേഹത്തിനു തടസ്സമുണ്ടായില്ലെന്നും അപ്ടണ്‍ കുറിച്ചിരുന്നു.
തന്നെക്കുറിച്ചുള്ള പരാമര്‍ശത്തെ വളരെ പോസിറ്റീവായാണ് ഗംഭീര്‍ സ്വീകരിച്ചത്. എന്നാല്‍ അഫ്രീഡിയുടെ വാക്കുകള്‍ താരത്തെ ശരിക്കും പ്രകോപിതനാക്കുക തന്നെ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications