വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോര്‍ഡ് കോലി മറികടക്കുമോ? പീറ്റേഴ്‌സണ്‍ പറയുന്നു

ലണ്ടന്‍: സച്ചിനോ ടെണ്ടുല്‍ക്കറോ,വിരാട് കോലിയോ മികച്ച ബാറ്റ്‌സ്മാനെന്നത് ഏറെ നാളായി ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് താരങ്ങളും ക്ലാസിക് ശൈലിയിലും റെക്കോഡുകളിലും ഒന്നിനൊന്ന് മികച്ച് നില്‍ക്കുമ്പോള്‍ ആരാണ് കേമനെന്ന് പ്രഖ്യാപിക്കുക എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഇരുവരെക്കുറിച്ചും വിലയിരുത്തുകയാണ്. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡ് കോലി മറികടക്കുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ നിരവധിയാളുകളുണ്ടെങ്കിലും അത് എളുപ്പമാകില്ലെന്നാണ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെടുന്നത്.

അതിനുള്ള കാരണവും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. പരിക്കാണ് ഇരുവര്‍ക്കും ഇടയിലുള്ള വലിയ വ്യത്യാസം. തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം കോലിയുടെ ബാറ്റിങ്ങില്‍ പ്രതിഫലിക്കുന്നു. മുമ്പുണ്ടായിരുന്ന സ്ഥിരത ഇപ്പോള്‍ കോലിക്കില്ല. സച്ചിന്റെ സൗമ്യമായ സ്വഭാവമാണ് അദ്ദേഹത്തെ 20 വര്‍ഷക്കാലം ക്രിക്കറ്റില്‍ നിലനിര്‍ത്തിയത്. സച്ചിനെന്നത് ഒരു വികാരമണ്.കോലി പരിക്കേല്‍ക്കാതെ എത്രകാലം കളിക്കുമെന്നത് അടിസ്ഥാനമാക്കിയിരിക്കും ഇനിയുള്ള കാര്യങ്ങള്‍.മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി കോലി കളിക്കുന്നു. സച്ചിന്റെ കാലത്ത് ടി20 ഫോര്‍മാറ്റില്ലായിരുന്നുവെന്നതും ഐപിഎല്‍ ഇല്ലായിരുന്നുവെന്നതും കൂടുതല്‍ വിശ്രമം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ടൈംസ് നൗ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പീറ്റേഴ്‌സണിന്റെ അഭിപ്രായ പ്രകടനം.

ആര് വിക്കറ്റ് കാക്കും? അരങ്ങേറ്റ ടെസ്റ്റില്‍ ധോണിയോടു ചോദിച്ചു, മറുപടി ഇങ്ങനെ- സാഹആര് വിക്കറ്റ് കാക്കും? അരങ്ങേറ്റ ടെസ്റ്റില്‍ ധോണിയോടു ചോദിച്ചു, മറുപടി ഇങ്ങനെ- സാഹ

kevinpietersen

നിലവിലെ താരങ്ങളില്‍ കോലിയെക്കാള്‍ കേമനായ മറ്റൊരു ബാറ്റ്‌സ്മാനില്ല. കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നിലാണ് കോലി. മികച്ച ടീമുണ്ടായിട്ടും 2011ന് ശേഷം ഇന്ത്യ ലോകകപ്പ് നേടാതെ പോയതിനെക്കുറിച്ചും പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. എല്ലായ്‌പ്പോഴും ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ.എപ്പോഴും കിരീട പ്രതീക്ഷയോടെയാണ് അവര്‍ പോകുന്നത്. എന്നാല്‍ നിര്‍ഭാഗ്യം വേട്ടായാടി.

ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനുവേണ്ടി 104 ടെസ്റ്റില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനത്തില്‍ നിന്ന് 4000 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി അത്ര രസത്തിലല്ലായിരുന്ന പീറ്റേഴ്‌സണ്‍ 2018ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരാട് കോലിക്കൊപ്പം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി പീറ്റേഴ്‌സണ്‍ കളിച്ചിട്ടുണ്ട്.

നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി. 86 ടെസ്റ്റില്‍ നിന്ന് 7240 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 11867 റണ്‍സും 81 ടി20യില്‍ നിന്ന് 2794 റണ്‍സും 31കാരനായ കോലിയുടെ പേരിലുണ്ട്. 27 ടെസ്റ്റ്,43 ഏകദിന സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറിയും കോലി നേടിയിട്ടുണ്ട്.

Story first published: Sunday, May 17, 2020, 12:31 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X