ലണ്ടന്‍: ലിവര്‍പൂളിന്റെ ഡെച്ച് മിഡ്ഫീല്‍ഡര്‍ ജിയോര്ജീനിയോ വിജിനാല്‍ഡും ക്ലബ്ബ് വിടുന്നു. ഈ സീസണിന്റെ അവസാനത്തോടെ താരം ക്ലബ്ബ് വിടുമെന്നാണ് വിവരം. ലിവര്‍പൂളിന്റെ മധ്യനിരയിലെ നിര്‍ണ്ണായക താരത്തിന്റെ കൂടിമാറ്റം സ്പെയിനിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വിജിനാല്ഡിന്റെ കൂടുമാറ്റത്തെക്കുറിച്ച് ലിവര്‍പൂളും പ്രതികരിച്ചിട്ടില്ല. ജപ്പാനീസ് താരം മിനാമിനോയെ ടീമിലെത്തിച്ച ലിവര്‍പൂള്‍ താരത്തെ വിജിനാല്ഡിന്റെ പകരക്കാരനാക്കാമെന്ന പ്രതീക്ഷയിലാണ് പരിശീലകന് യര്‍ഗന്‍ ക്ലോപുള്ളത്.
തോല്‍വിയുടെ പടുകുഴിയിലും റെക്കോര്‍ഡ് വെട്ടിപ്പിടിച്ച് റോസ് ടെയ്ലര്
വിജിനാല്ഡിന്റെ കൂടുമാറ്റം സ്പെയിന് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിരയില്‍ മികച്ച താരങ്ങളെ തേടുന്ന റയലിന് അനുയോജ്യനായ താരമാണ് വിജിനാല്‍ഡും. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനും വിജിനാല്ഡിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തയുണ്ട്. 2016ല്‍ ന്യൂകാസില്‍ യുനൈറ്റഡ് വിട്ട് ലിവര്‍പൂളിലെത്തിയ വിജിനാല്‍ഡും 123 മത്സരങ്ങളില്‍ നിന്ന് 12 ഗോളും സ്വന്തമാക്കി. പിഎസ് വി, ഫെയിനോര്ഡ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2011 മുതല്‍ ഹോളണ്ട് ക്ലബ്ബിന്റെ ഭാഗമായ വിജിനാല്‍ഡും 62 മത്സരങ്ങളില്‍ നിന്ന് 18 ഗോളും നേടിയിട്ടുണ്ട്.