വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദിക് വെല്‍നെസ് ബ്രാന്റ് ഹീലിന്റെ ബ്രാന്റ് അംബാസഡറായി സഞ്ജു സാംസണ്‍

കൊച്ചി: ആയൂര്‍വേദിക് വെല്‍നെസ് ബ്രാന്റ് ഹീലിന്റെ ബ്രാന്റ് അംബാസഡറായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഐഎസ്എല്ലിലെ കേരള ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരുകൂടിയായ ഹീലിന്റെ ബ്രാന്റ് അംബാസഡറായ വിവരം സഞ്ജു സാംസണ്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ട്വിറ്ററിലെ അക്കൗണ്ടില്‍ സഞ്ജു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

'എല്ലാവര്‍ക്കും നമസ്‌കാരം. ഹീല്‍ എന്ന ആയുര്‍വേദിക് വെല്‍നെസ് കമ്പനിയുടെ ബ്രാന്റ് അംബാസഡറായ വിശേഷം ഞാന്‍ എല്ലാവരെയും വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഹീല്‍ നമ്മുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ കൂടിയാണ്. അപ്പോള്‍ ഈ ഒരു ശുഭ അവസരത്തില്‍ നമ്മളെല്ലാവരും കൂടി ചേര്‍ന്ന് നമ്മുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഈ വരുന്ന ഐഎസ്എല്‍ ടൂര്‍ണമെന്റിന് എല്ലാവിധ ആശംസകളും നേരാം' എന്നാണ് വീഡിയോയിലൂടെ സഞ്ജു പറഞ്ഞത്.

sanjusamson

സമീപകാലത്തായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഇത്തവണത്തെ ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തതോടെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ട്. എംഎസ് ധോണി വിരമിച്ചതിനാല്‍ മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. അതിനാല്‍ത്തന്നെ സഞ്ജുവിനെ ഇത്തവണത്തെ ഓസീസ് പര്യടനം നിര്‍ണ്ണായകമാണ്.

തിളങ്ങാന്‍ സാധിച്ചാല്‍ റിഷഭ് പന്തിനെ മറികടന്ന് ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിന് സാധിക്കും. ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്‍ കളിച്ച സഞ്ജു ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തിയെങ്കിലും ഫോം കണ്ടെത്തി വീണ്ടും തിരിച്ചെത്തുകയായിരുന്നു. കേരളത്തില്‍ നിന്ന് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന നിലവിലെ ഏക താരമാണ് സഞ്ജു. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ആരാധക പിന്തുണ ഉയരാനും കാരണമായിട്ടുണ്ട്.

ഐഎസ്എല്ലില്‍ രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ഹീല്‍ ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളിലൊരാളായ നിഖില്‍ പറഞ്ഞു. 'ഹീലുമായി പങ്കാളായാകാന്‍ സാധിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന് അഭിമാനമുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു മേഖലയിലുള്ള ബ്രാന്റുമായി കരാറുണ്ടാക്കുന്നതെന്നും ആരോഗ്യത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സമയമാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Thursday, November 19, 2020, 15:57 [IST]
Other articles published on Nov 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X