വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോരുത്തര്‍ക്കും ഓരോ നിയമം; സൂര്യകുമാറിനെ ദേശീയ ടീമില്‍ പരിഗണിക്കാത്തതിനെതിരേ ഹര്‍ഭജന്‍

മുംബൈ: മുംബൈ താരം സൂര്യകുമാര്‍ യാദവിനെ ദേശീയ ടീമില്‍ പരിഗണിക്കാത്തത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഹര്‍ഭജന്‍ സിങ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളുള്ള സൂര്യകുമാറിനെതിരേ സെലക്ടര്‍മാര്‍ മനപൂര്‍വം കണ്ണടക്കുകയാണെന്നും ഓരോരുത്തര്‍ക്കും ഓരോ നിയമമാണുള്ളതെന്നും ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സൂര്യകുമാറിനെ പരിഗണിക്കാത്തതില്‍ അദ്ഭുതം തോന്നുന്നു. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? മറ്റുള്ളവരേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ എ,ബി ടീമുകളില്‍ മാത്രമാണ് അവസരം ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഓരോ താരങ്ങള്‍ക്കും ഓരോ നിയമം? ഹര്‍ഭജന്‍ ട്വിറ്ററിലൂടെ ചോദിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ ഹര്‍ഭജന്റെ സഹതാരമായിരുന്നു സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ മികച്ച പ്രകടനവും അദ്ദേഹത്തിനവകാശപ്പെടാനുണ്ട്. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ നായകനാണ് വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം.

ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുന്നയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് സൂര്യകുമാര്‍ പ്രതികരിച്ചു. നിലവിലെ അവസ്ഥയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക.കൃത്യമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് അധികനാള്‍ കണ്ണടയ്ക്കാനാവില്ലെന്ന് സൂര്യകുമാര്‍ പ്രതികരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക പ്രയാസമാണെന്നും താരം കൂട്ടിച്ചേര്‍ന്നു.

പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീമുമായി വിസ്ഡണ്‍... ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ മാത്രംപതിറ്റാണ്ടിന്റെ ടെസ്റ്റ് ടീമുമായി വിസ്ഡണ്‍... ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ മാത്രം

harbhajan-singh01

29കാരനായ സൂര്യകുമാര്‍ 73 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 43.53 ശരാശരിയില്‍ 4920 റണ്‍സും 88 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2311 റണ്‍സും 149 ടി20യില്‍ നിന്ന് 3012 റണ്‍സും നേടിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍ പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

harbhajantweet
Story first published: Wednesday, December 25, 2019, 8:51 [IST]
Other articles published on Dec 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X