Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈറ്റ് വാച്ച്മാന് പകരം ബാബര്‍ അസാമിനെ അയച്ചു; പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെതിരേ അക്തര്‍

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നൈറ്റ് വാച്ച്മാനെ ഇറക്കുന്നതിന് പകരം ബാബര്‍ അസാമിനെ അയച്ചതില്‍ പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ പേസര്‍ ഷുഹൈബ് അക്തര്‍. ട്വിറ്ററിലൂടെയാണ് ബാബറിനെ രണ്ടാം ദിനത്തിന്റെ അവസാന സമയത്ത് ബാറ്റിങ്ങിനയച്ച നിലപാടിനെ ചോദ്യം ചെയ്തത്.

'ഒരു നൈറ്റ് വാച്ച്മാനെ അയച്ച് എന്തുകൊണ്ട് ബാബര്‍ അസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല?'-എന്നാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്. പാകിസ്താന്‍ നിരയിലെ ബാറ്റിങ് നട്ടെല്ലാണ് ബാബര്‍ അസാം. അതിനാല്‍ത്തന്നെ ബാബറിന്റെ വിക്കറ്റ് ടീമിന് നിര്‍ണ്ണായകമാണ്. ഇത് പരിഗണിക്കാത്ത നിലപാടാണ് ടീം മാനേജ്‌മെന്റിന്റേതെന്നാണ് അക്തര്‍ ആരോപിക്കുന്നത്.

shoaibakhtar

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 583 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനത്തിന്റെ അവസാന സമയത്ത് പാകിസ്താനെ ബാറ്റിങ്ങിനിറക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രം ഫലിച്ചു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന തകര്‍ന്ന നിലയിലാണ് പാകിസ്താന്‍. വെറും 10.5 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

ഇതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. ഓപ്പണര്‍ ഷാന്‍ മസൂദ് (4) ആദ്യം മടങ്ങിയപ്പോള്‍ മൂന്നാമനായി നായകന്‍ അസര്‍ അലി (4*) ക്രീസിലെത്തി. മറ്റൊരു ഓപ്പണറായ ആബിദ് അലി (1) പുറത്തായപ്പോള്‍ രണ്ടാം ദിനം ഏറെക്കുറെ അവസാനിക്കാറായിരുന്നു. ഈ സമയത്ത് സ്വാഭാവികമായും നൈറ്റ് വാച്ച്മാനെയാണ് ടീമുകള്‍ അയക്കാറുള്ളത്. എന്നാല്‍ ബാബര്‍ അസാമിനെ അയച്ച പാക് മാനേജ്‌മെന്റിന് പിഴച്ചു.

26 പന്തുകള്‍ നേരിട്ട് 11 റണ്‍സെടുത്ത ബാബര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് മുന്നില്‍ കുടുങ്ങി. പാകിസ്താനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായക വിക്കറ്റാണ് നഷ്ടമായത്. നൈറ്റ് വാച്ച്മാനെ അയച്ച് ബാബറിന്റെ വിക്കറ്റ് വേഗത്തില്‍ നഷ്ടപ്പെടുത്തുന്നത് തടയാമാരിയിരുന്നുവെന്നാണ് അക്തറിന്റെ പക്ഷം. മൂന്ന് പാക് വിക്കറ്റുകളും വീഴ്ത്തിയത് ആന്‍ഡേഴ്‌സനാണ്.

ഏഴ് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 559 റണ്‍സിന് പിന്നിലാണ് പാകിസ്താന്‍. ഈ അവസരത്തില്‍ പാകിസ്താന് പരാജയ സാധ്യത കൂടുതലാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ പാകിസ്താന് പരമ്പര സമനിലയാക്കാന്‍ സാധിക്കൂ. മൂന്നാം മത്സരം സമനിയായാല്‍പ്പോലും പരമ്പര ജയം ഇംഗ്ലണ്ട് സ്വന്തമാക്കും. ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Story first published: Sunday, August 23, 2020, 15:09 [IST]
Other articles published on Aug 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+