Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്ക് നേട്ടത്തിന് പിന്നിലെ രഹസ്യം എന്ത്? ഈ സൂപ്പര്‍ താരത്തിന്റെ ഉപദേശമെന്ന് ചഹാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് നിരയിലേക്ക് സ്ഥാനം തേടുകയാണ് യുവ ബൗളര്‍ ദീപ് ചാഹര്‍. മികച്ച ലൈനും ലെങ്തിനുമൊപ്പം സ്വിങും ചെയ്യിക്കാന്‍ കഴിവുള്ള ചഹാര്‍ ബംഗ്ലാദേശിനെതിരായ ട്വന്റി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത ആറ് വിക്കറ്റ് വീഴ്ത്തിയ ചഹാര്‍ ഒരു ദിവസം വ്യത്യാസത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടിയും ഹാട്രിക്ക് ആവര്‍ത്തിച്ചു. മികച്ച ബൗളിങ്ങിലൂടെ ടീമിലെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്ന ചഹാര്‍ പ്രതിസന്ധികളെ എങ്ങനെയാണ് മറികടക്കുന്നതെന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ധോണി ഭായിയുടെ തന്ത്രങ്ങളും ഉപദേശങ്ങളുമാണ് കരുത്ത്. തന്നെപ്പോലുള്ള യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് ധോണി. പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം പറഞ്ഞുതന്ന തന്ത്രങ്ങളാണ് പലപ്പോഴും തന്നെ സഹായിക്കാറുള്ളതെന്നും ചഹാര്‍ പറഞ്ഞു. ഐപിഎല്ലിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. ധോണിയ്‌ക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച സമയമാണ് ഏറ്റവും വിലപ്പിട്ടത്. അന്ന് നല്‍കിയ ഉപദേശങ്ങള്‍ ഇന്നും കരിയറില്‍ പ്രയോജനപ്പെടുത്തുന്നു- ചഹാര്‍ പറഞ്ഞു.

deepakchahar

27കാരനായ ചഹാര്‍ ഇന്ത്യക്കുവേണ്ടി ഏഴ് ട്വന്റി20യില്‍ നിന്ന് 14 വിക്കറ്റും ഒരു ഏകദിനത്തില്‍ നിന്ന് ഒരു വിക്കറ്റും നേടി. 34 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റാണ് ചഹാര്‍ നേടിയത്.

Story first published: Wednesday, November 13, 2019, 16:53 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+