വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം

ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ടെസ്റ്റില്‍ കളിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കാരണം അഞ്ചു ദിവസം ചൂടും തണുപ്പുമെല്ലാമുള്ള കാലാവസ്ഥയെ അതിജീവിച്ച് പെര്‍ഫോം ചെയ്യുകയന്നത് കടുപ്പം തന്നെയാണ്. കാലാവസ്ഥ പലപ്പോഴും കളിക്കാരെ ഈ ഫോര്‍മാറ്റില്‍ കുഴപ്പത്തിലാക്കും. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചും വെയിലേല്‍ക്കുന്ന ഭാഗത്തു സണ്‍ക്രീമുകള്‍ പുരട്ടിയുമെല്ലാമാണ് കളിക്കാര്‍ ഇവയെ അതിജീവിക്കാറുള്ളത്.

Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീംAsia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

ഇത്തരത്തില്‍ ഒരിക്കല്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ക്രീം വാങ്ങി ഉപയോഗിച്ച ശേഷം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വലിയ പണി കിട്ടിയിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് കൂടുതലറിയാം.

1

2007-08ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. സിംഗപ്പൂര്‍ വഴിയായിരുന്നു ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്കു തിരിച്ചത്. സിംഗപ്പൂരില്‍ കുറച്ചു സമയം ടീമിനു ചെലവഴിക്കേണ്ടിയും വന്നു. ഈ സമയത്താണ് കളിക്കാര്‍ ചെറിയൊരു ഷോപ്പിങിനു പോവാമെന്നു തീരുമാനിച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിങും ചില മോസ്ചുറൈസിങ് ക്രീമുകള്‍ വാങ്ങിച്ചു. ഓസ്‌ട്രേലിയയിലെ കടുത്ത കാലാവസ്ഥയില്‍ കളിക്കുമ്പോള്‍ ഇവ ദേഹത്തു പുരട്ടിയാല്‍ നല്ലതായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.

2

ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ ഈ ക്രീം പുരട്ടിയതു കൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും സച്ചിനും ഹര്‍ഭജനുമുണ്ടായില്ല. പക്ഷെ ഒരു ദിവസം രാത്രി ക്രീം മുഖച്ച് തേച്ച് ഉറങ്ങാന്‍ കിടന്ന സച്ചിന്‍ അര്‍ധരാത്രിയില്‍ ഞെട്ടിയെഴുന്നേറ്റു. മുഖത്ത് പൊള്ളുന്നതു പോലെ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. രാവിലെയാവുമ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു.
തലേ ദിവസം ഒരു മസാജിനിടെ ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നതായി സച്ചിന് ഓര്‍മവന്നു. ടവ്വലില്‍ ഉപയോഗിച്ച ഡിറ്റര്‍ജന്റിന്റെ പാര്‍ശ്വഫലമാവാം മുഖം ചുവക്കാന്‍ കാരണമെന്നാണ് സച്ചിന്‍ കരുതിയത്.

ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍

3

ഇതേ തുടര്‍ന്ന് സച്ചിന്‍ ഇതേ ക്രീം തന്നെ വീണ്ടും കുറേക്കൂടി മുഖത്ത് പുരട്ടി. മുഖത്തെ വീക്കം അതു തണുപ്പിക്കുമെന്ന കണക്കൂട്ടലിലായിരുന്നു അദ്ദേഹം. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. സ്ഥിതി കൂടുതല്‍ മോശമായി മാറി.
പക്ഷെ ഇതേ ക്രീം ഉപയോഗിച്ച ഹര്‍ഭജന്‍ സിങിന് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയുണ്ടായില്ല. അതുകൊണ്ടു തന്നെ എന്താണ് തന്റെ മുഖത്ത് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മനസ്സിലാക്കാനും സച്ചിനായില്ല.

4

കുറച്ചു ദിവസത്തിനകം സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയും വൈകിക്കാതെ ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കാന്‍ സച്ചിന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം സച്ചിന് മറ്റൊരു ക്രീം നിര്‍ദേശിക്കുകയും ചെയ്തു. മുഖം ചുവന്നു തടിച്ചതു കാരണം സച്ചിന് പൊതുസ്ഥലങ്ങളില്‍ പോവാന്‍ പോലും അന്നു മടിയായിരുന്നു. ഇതേ തുടര്‍ന്നു വലിയ തൊപ്പിയും സണ്‍ഗ്ലാസുമെല്ലാം ധരിച്ചാണ് അദ്ദേഹം പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് ഇതു സച്ചിന്റെ ട്രേഡ്മാര്‍ക്കാവുകയും ചെയ്തു.

എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്മാര്‍! ഇതായിരുന്നില്ല പ്ലാനെന്നു ദ്രാവിഡ്

5

ഇന്ത്യ ആഗ്രഹിച്ചതു പോലെ സിഡ്‌നി ടെസ്റ്റിനു മുമ്പ് തന്നെ സച്ചിന്‍ മുഖത്തെ ഈ അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും പൂര്‍ണമായി മുക്തനായി. മാത്രമല്ല, സിഡ്‌നി ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയുമായി കസറുകയും ചെയ്തു. എങ്കിലും ടെസ്റ്റിന്റെ അഞ്ചുദിവസവും മുഖത്തെ പാടുകള്‍ പുറത്തു ദൃശ്യമാവുന്നില്ലെന്നു ഉറപ്പാക്കാന്‍ അദ്ദേഹം സിങ്ക് സണ്‍സ്‌ക്രീനുകള്‍ മുഖത്ത് പുരട്ടുകയും ചെയ്തു. ഈ ടെസ്റ്റ് കഴിയുമ്പോഴേക്കും എല്ലാം പൂര്‍ണമായി ഭേദമായ സച്ചിന്‍ പഴയ ലുക്ക് വീണ്ടെടുക്കുകയും ചെയ്തു.

Story first published: Monday, June 20, 2022, 14:23 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X