വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീമില്‍ സെലക്ഷന്‍ കിട്ടാല്‍ ഞാന്‍ പ്രധാനമന്ത്രിയുടെ അടുത്ത് പോകണോ? രോഷാകുലനായി കമ്രാന്‍ അക്മല്‍

കറാച്ചി: പാകിസ്താന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് കമ്രാന്‍ അക്മല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അക്മല്‍ 2017 ഏപ്രിലിന് ശേഷം പാകിസ്താനുവേണ്ടി കളിച്ചിട്ടില്ല. ലീഗ് ക്രിക്കറ്റില്‍ സജീവമായ കമ്രാന്‍ തന്റെ അവസാന അഞ്ച് വര്‍ഷത്തെ പ്രകടനം വിലയിരുത്താതെ മനപ്പൂര്‍വം ഒഴിവാക്കുകയാണെന്നാണ് ആരോപിച്ചത്. ടീമില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്തിയെ പരാതി ബോധിപ്പക്കണോയെന്നും കമ്രാന്‍ ചോദിക്കുന്നു. എനിക്ക് ഹൃദയം നഷ്ടപ്പെട്ടിട്ടില്ല. ക്ഷണിക്കുന്നതിന് ഒരു പരിധിയുണ്ട്. അഞ്ച് വര്‍ഷമായി അവഗണിക്കുന്നു. നീധിപൂര്‍വമായാണ് കാര്യങ്ങളെങ്കില്‍ നേരത്തെ തന്നെ ടീമില്‍ അവസരം ലഭിച്ചേനെ. എന്നാല്‍ അങ്ങനെ നീതിപൂര്‍വമായല്ല കാര്യങ്ങള്‍. ടീ

മില്‍ അവസരം ലഭിക്കാന്‍ ഇന്ത്യയിലേ ഓസ്‌ട്രേലിയയിലോ പോയി കളിക്കണോ?ഞാനുമൊരു പാകിസ്താന്‍ കളിക്കാരനാണ്. എന്റെ അവസാന അഞ്ച് വര്‍ഷത്തെ പ്രകടനം നോക്കൂ.അതിലും മികച്ചതായി ഒരു പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഉണ്ടെങ്കില്‍ ഞാന്‍ അംഗീകരിക്കും. ഒരു വിക്കറ്റ് കീപ്പറായെങ്കിലും അവസരം തരൂ-ക്മ്രാന്‍ അക്മല്‍ പറഞ്ഞു. ടി20യില്‍ മികച്ചൊരു വിക്കറ്റ് കീപ്പറിന്റെ ഒഴിവ് പാകിസ്താനുണ്ട്. ചിലരെ മനപ്പൂര്‍വം പരിഗണിക്കാതെ പ്രകടനം വിലയിരുത്തൂ. നിരവധി താരങ്ങള്‍ പുറത്തുണ്ടെന്ന് മനസിലാക്കണം. പാകിസ്താന്‍ ടീമിന് മുന്‍ഗണന നല്‍കണനം. മിസ്ബാഹ് ഉല്‍ഹഖ് ഇതൊക്കെ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

നിലയുറപ്പിച്ച് മാത്യൂസ്, സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്ക തിരിച്ചടിക്കുന്നുനിലയുറപ്പിച്ച് മാത്യൂസ്, സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്ക തിരിച്ചടിക്കുന്നു

kamranakmal

ഒരു കാലഘട്ടത്തില്‍ പാകിസ്താന്‍ ടീമിലെ അഭിവാജ്യ ഘടകമായിരുന്ന കമ്രാനെ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയുകയായിരുന്നു. പാകിസ്താനുവേണ്ടി 53 ടെസ്റ്റില്‍ നിന്ന് 2648 റണ്‍സും 157 ഏകദിനത്തില്‍ നിന്ന് 3226 റണ്‍സും 58ടി20യില്‍ നിന്ന് 987 റണ്‍സും നേടിയിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെയായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

Story first published: Wednesday, January 22, 2020, 9:22 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X