മല്യയെ ചേര്‍ത്തുപിടിച്ച് ഫോട്ടോ; ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞതുകേട്ട് ഞെട്ടി വിന്‍ഡീസ് താരം
ലണ്ടന്‍: ക്രിക്കറ്റിനകത്തും പുറത്തും ആഘോഷക്കമ്മറ്റിക്കാരനാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ലോകമെങ്ങും ആരാധകരെ ഉണ്ടാക്കിയെടുത്തത് കളിയിലൂടെ മാത്രമല്ല. ആരാധകരെ രസിപ്പിക്കുന്ന പെരുമാറ്റത്തില്‍ക്കൂടിയാണ്. ഇത്തവണ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് കളിക്കാനെത്തിയ ഗെയ്‌ലിന് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി.

ഇംഗ്ലണ്ടില്‍ നിന്നും വിന്‍ഡീസ് ടീം നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിജയ് മല്യയുമായി ഗെയ്ല്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കളിക്കാരനായിരുന്നു ഗെയ്‌ലിന് ക്ലബ്ബ് ഉടമ മല്യയുമായി അടുത്ത ബന്ധമുണ്ട്. ഇന്ത്യയില്‍ കോടിക്കണക്കിന് രൂപ കടബാധ്യത വരുത്തിവെച്ചശേഷം ഇംഗ്ലണ്ടിലേക്ക് കടന്ന മല്യ അവിടെ സുഖവാസത്തിലാണ്.
കഴിഞ്ഞദിവസമാണ് ഗെയ്ല്‍ മല്യക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബിഗ് ബോസുമായുള്ള മഹത്തായ കൂടിക്കാഴ്ച എന്ന രീതിയിലുള്ള ഒരു തലക്കെട്ടും ഗെയ്ല്‍ ചിത്രത്തിന് നല്‍കിയിരുന്നു. ചിത്രത്തിന് ഇന്ത്യന്‍ ആരാധകരില്‍ നിന്നും വമ്പന്‍ കമന്റുകളാണ് ലഭിക്കുന്നത്. മല്യയുടെ കള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യക്കാരുടെ പ്രതികരണം.
മല്യയെ ഇന്ത്യയിലേക്ക് കൊറിയര്‍ ചെയ്യണമെന്നും നിങ്ങള്‍ക്ക് റിവാര്‍ഡ് ലഭിക്കുമെന്നും ഒരു ആരാധകന്‍ പറഞ്ഞു. ഇയാള്‍ക്ക് കടം കൊടുക്കരുതെന്നും കഴുത്തിലെ ലോക്കറ്റ് സൂക്ഷിക്കണമെന്നുമൊക്കെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കഴിയുന്ന മല്യ നേരത്തെ ഇന്ത്യയുടെ കളി കാണാനെത്തിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ ആരാധകര്‍ ഇയാളെ കള്ളനെന്നു വിളിക്കുന്നതും കൂവുന്നതും പതിവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications