വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക് പവര്‍ഫുള്‍, ബ്ലാക്കായതില്‍ അഭിമാനം... ക്രിക്കറ്റിലും വംശീയാധിക്ഷേപമുണ്ടെന്ന് ഗെയ്ല്‍

ജോര്‍ജ് ഫ്‌ളോയ്ഡ് കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേഷം ശക്തമാവുന്നു

കിങ്‌സ്റ്റണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് പട്ടാപ്പകല്‍ തെരുവില്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധം കത്തുന്നു. കായിക ലോകത്തും പ്രതിധേഷം ശക്തമാവുകയാണ്. ഫുട്‌ബോളാണ് പലപ്പോഴും വംശീയാധിക്ഷേപങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാല്‍ ഫുട്‌ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും വംശീയാധിക്ഷേപം നടക്കുന്നതായും തനിക്കും വര്‍ണ വിവേചനം നേരിട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം വംശീയാധിക്ഷേപത്തിനെതിരേ ആഞ്ഞടിച്ചത്.

1

മറ്റുള്ളവരെപ്പോലെ തന്നെ കറുത്തവനും ജീവിക്കാന്‍ അര്‍ഹതയുണ്ട്. അവന്റെ ജീവനും വിലയുള്ളതതാണ്. കറുത്ത നിറമുള്ളവരെ വിഡ്ഢികളായി കാണരുത്. കറുത്തവര്‍ തന്നെ തങ്ങളെ തരംതാഴ്ന്നവരായി കാണാന്‍ പാടില്ലെന്നും ഗെയ്ല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ സഞ്ചരിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതു വിശ്വസിക്കണം. പലയിടങ്ങളില്‍ നിന്നും കറുത്തവനായതിന്റെ പേരില്‍ വംശീയാധിക്ഷേപവും തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ഈ അധിക്ഷേപം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഫുട്‌ബോളില്‍ മാത്രമല്ല വംശീയാധിക്ഷേപം നടക്കുന്നത്. ക്രിക്കറ്റിലും കറുത്തവനും വെളുത്തവനുമെന്ന അധിക്ഷേപം നിലനില്‍ക്കുന്നുണ്ട്. പുറത്തു നിന്നു മാത്രമല്ല ടീമിനകത്ത് നിന്നു പോലും കറുത്ത വംശജനായ താരത്തിന് അധിക്ഷേപം നേരിടുന്നുണ്ട്. കറുപ്പ് കരുത്തുറ്റതാണ്, കൂടാതെ കറുപ്പ് അഭിമാനവുമാണെന്നും യൂനിവേഴ്‌സല്‍ ബോസ് കൂട്ടിച്ചേര്‍ത്തു.

മെസ്സി നമ്പര്‍ വണ്‍, റൊണാള്‍ഡോയെ തഴഞ്ഞ് റൊണാള്‍ഡോ! ആദ്യ അഞ്ചില്‍ പോലുമില്ലമെസ്സി നമ്പര്‍ വണ്‍, റൊണാള്‍ഡോയെ തഴഞ്ഞ് റൊണാള്‍ഡോ! ആദ്യ അഞ്ചില്‍ പോലുമില്ല

ഇര്‍ഫാന്റെ ബൗളിങ് മോശമെന്ന് ധോണി, ഇതേക്കുറിച്ച് നേരില്‍ ചോദിച്ചു! വെളിപ്പെടുത്തി ഇര്‍ഫാന്‍ഇര്‍ഫാന്റെ ബൗളിങ് മോശമെന്ന് ധോണി, ഇതേക്കുറിച്ച് നേരില്‍ ചോദിച്ചു! വെളിപ്പെടുത്തി ഇര്‍ഫാന്‍

ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ലോക ഫുട്‌ബോളിലെ നിരവധി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ബൊറൂസ്യ ഡോട്മുണ്ടിനായി ഹാട്രിക്ക് നേടിയ ശേഷം ജോര്‍ജ് ഫ്‌ളോയ്ഡിനു നീതി വേണമെന്നെഴുതിയ ജഴ്‌സി ഇംഗ്ലണ്ട് താരം ജാഡന്‍ സാഞ്ചോ പ്രദര്‍ശിപ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളായ പോള്‍ പോഗ്ബ, മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ബാസ്‌ക്റ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ഡന്‍, ഫോര്‍മുല വണ്‍ സൂപ്പര്‍ താരം ലൂയിസ് ഹാമില്‍റ്റണ്‍ എന്നിവരെല്ലാം വംശീയാക്ഷേപത്തിനെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ ലോകത്തോട് ആവശ്യപ്പെട്ടിരുന്നു.

Story first published: Tuesday, June 2, 2020, 12:01 [IST]
Other articles published on Jun 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X