Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രയാന്‍ ലാറ ഉടന്‍ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം

മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായി ലോകകപ്പ് വിശകലനത്തിന് ഇന്ത്യയിലെത്തിയ ലാറയെ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

brianlara

ജിമ്മില്‍ അല്‍പം കൂടുതല്‍ സമയം ചെലവഴിച്ചതാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്ന് സംശയിക്കുന്നതായി അമ്പതുകാരനായ ലാറ പറഞ്ഞു. ഇപ്പോള്‍ കുഴപ്പമില്ല, അടുത്തദിവസം തന്നെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുമെന്നും ലാറ അറിയിച്ചു. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് ലാറ. ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ റെക്കോര്‍ഡ് ഇപ്പോഴും ലാറയുടെ പേരിലാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സെടുത്ത ഒരേയൊരു ബാറ്റ്‌സ്മാന്‍ ആണ് ലാറ. 1990 മുതല്‍ 2007 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സമകാലികനുമായിരുന്നു. വെസ്റ്റിന്‍ഡീസിനായി 131 ടെസ്റ്റ് മത്സരങ്ങളും 299 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ നിന്നും 34 സെഞ്ച്വറിയും 48 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 11953 റണ്‍സും ഏകദിനത്തില്‍നിന്നായി 19 സെഞ്ച്വറിയും 63 അര്‍ധസെഞ്ച്വറിയുമായി 10405 റണ്‍സും നേടിയിട്ടുണ്ട്. സച്ചിനെ പോലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരമാണ് ലാറ. ഓസീസിനെതിരെ 31 ടെസ്റ്റില്‍ നിന്നും 2856 റണ്‍സ് നേടി. 9 സെഞ്ച്വറിയും 11 അര്‍ധശതവും ഓസ്‌ട്രേലിയയ്‌ക്കെതിരെ ടേിയിട്ടുണ്ട്.

Story first published: Wednesday, June 26, 2019, 14:16 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+